തൊഴിലവസരങ്ങളില്‍ റെക്കോര്‍ഡ് കണക്കുകളുമായി കാനഡ; 2021 രണ്ടാം പാദത്തില്‍ തൊഴിലവസരങ്ങള്‍ ഉയര്‍ന്നു; നഴ്‌സുമാര്‍ക്കും, സൈക്യാട്രിക് നഴ്‌സുമാര്‍ക്കും രണ്ട് വര്‍ഷത്തിനിടെ ആവശ്യം കുതിച്ചുയര്‍ന്നു

തൊഴിലവസരങ്ങളില്‍ റെക്കോര്‍ഡ് കണക്കുകളുമായി കാനഡ; 2021 രണ്ടാം പാദത്തില്‍ തൊഴിലവസരങ്ങള്‍ ഉയര്‍ന്നു; നഴ്‌സുമാര്‍ക്കും, സൈക്യാട്രിക് നഴ്‌സുമാര്‍ക്കും രണ്ട് വര്‍ഷത്തിനിടെ ആവശ്യം കുതിച്ചുയര്‍ന്നു

കാനഡയുടെ ജോബ് വേക്കന്‍സി നിരക്ക് 2021 രണ്ടാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ത്രൈമാസ ജോബ് വേക്കന്‍സീസ് റിപ്പോര്‍ട്ട്. ലഭ്യമായ തൊഴിലുകളില്‍ ഒഴിവുള്ള വേക്കന്‍സികളുടെ എണ്ണമാണ് ഈ നിരക്ക് കാണിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാനഡയിലെ ജോബ് വേക്കന്‍സി നിരക്ക് 4.6 ശതമാനമായിരുന്നു. 2015ല്‍ ഈ ഡാറ്റ രേഖപ്പെടുത്തി തുടങ്ങിയത് മുതലുള്ള നിരക്കാണിത്.


വേക്കന്‍സികള്‍ വര്‍ദ്ധിച്ചതിന് പുറമെ പേറോള്‍ എംപ്ലോയ്‌മെന്റ് കുറഞ്ഞതും ഉയര്‍ന്ന നിരക്കിനെ സ്വാധീനിച്ച ഘടകങ്ങളാണ്. കഴിഞ്ഞ പാദത്തില്‍ 731,900 തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. ഇതേ കാലയളവില്‍ രണ്ട് വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയതിന്റെ 26 ശതമാനം വര്‍ദ്ധനവാണ് ഇക്കുറിയുള്ളത്. 2020ല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ തൊഴിലവസര നിരക്ക് പരിശോധിച്ചിരുന്നില്ല.

ശരാശരി വേതനം മണിക്കൂറില്‍ 22.85 ഡോളറാണ്. 2019ലെ കണക്കുകളില്‍ നിന്നും 1.55 ഡോളര്‍ വര്‍ദ്ധനവാണ് ഇതിലുള്ളത്. വേദന വളര്‍ച്ച, വ്യവസായങ്ങളിലെ ഷിഫ്റ്റുകള്‍, ജോലികള്‍, ഇത് ഫുള്‍ടൈമോ, പാര്‍ട്ട്‌ടൈമോ തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ശരാശരി വേതനം നിശ്ചയിക്കുന്നത്.

ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍, ആല്‍ബെര്‍ട്ട എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ പ്രവിശ്യകളിലും ശരാശരി വേതനം വര്‍ദ്ധിച്ചു. ഏറ്റവും കൂടിയ വര്‍ദ്ധന രേഖപ്പെടുത്തിയ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍ഡ് & ബ്രിട്ടീഷ് കൊളംബിയയില്‍ പ്രൊവിന്‍സുകളിലെ മണിക്കൂറിലെ ഉയര്‍ന്ന ശരാശരി വേതനവും നല്‍കപ്പെടുന്നു.

മഹാമാരി തുടങ്ങുന്നതിന് മുന്‍പ് തന്നെ കാനഡ ജോലിക്കാരുടെ ക്ഷാമം നേരിട്ടിരുന്നു. ഇതില്‍ നല്ലൊരു ശതമാനവും ഇമിഗ്രേഷനിലൂടെയാണ് നികത്തുന്നത്. ഏഴില്‍ ഒരു ജോലി ഒഴിവുള്ളത് കാനഡയിലെ ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലയിലാണെന്നാണ് റിപ്പോര്‍ട്ട്.
Other News in this category4malayalees Recommends