വരുംമാസങ്ങളില്‍ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് വമ്പന്‍ കൊടുങ്കാറ്റുകള്‍; പതിവ് ചുഴലിക്കാറ്റുകള്‍ ഇക്കുറി വര്‍ദ്ധിക്കും; ക്യൂന്‍സ്‌ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാരോട് ഒരുങ്ങിയിരിക്കാന്‍ മുന്നറിയിപ്പ്

വരുംമാസങ്ങളില്‍ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് വമ്പന്‍ കൊടുങ്കാറ്റുകള്‍; പതിവ് ചുഴലിക്കാറ്റുകള്‍ ഇക്കുറി വര്‍ദ്ധിക്കും; ക്യൂന്‍സ്‌ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാരോട് ഒരുങ്ങിയിരിക്കാന്‍ മുന്നറിയിപ്പ്

ഓസ്‌ട്രേലിയ ഇക്കുറി നേരിടാന്‍ ഒരുങ്ങുന്നത് വര്‍ഷങ്ങള്‍ക്കിടെ കാണാത്ത കൊടുങ്കാറ്റ് സീസണെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ഉയര്‍ന്ന അപകടമുള്ള സീസണില്‍ ശരാശരി എണ്ണത്തിന് മുകളില്‍ ട്രോപ്പിക്കല്‍ കൊടുങ്കാറ്റുകളാണ് നേരിടേണ്ടി വരികയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.


രാജ്യത്തിന്റെ നോര്‍ത്ത്, ഈസ്റ്റ് മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് വ്യാപകമായ തോതില്‍ വെള്ളപ്പൊക്കവും, കൊടുങ്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 11 ട്രോപ്പിക്കല്‍ കൊടുങ്കാറ്റുകളാണ് ഓസ്‌ട്രേലിയ നേരിടാറുള്ളതെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി മുതിര്‍ന്ന ക്ലൈമാറ്റോളജിസ്റ്റ് ഗ്രെഗ് ബ്രൗണിംഗ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ ട്രോപ്പിക്കല്‍ കൊടുങ്കാറ്റുകള്‍ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ സമുദ്രത്തിലെ താപനില ശരാശരിയിലും ഉയര്‍ന്നതായതിനാല്‍ ഇക്കുറി കൊടുങ്കാറ്റുകളുടെ എണ്ണവും കൂടുതലാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം.

നോര്‍ത്ത് ഓസ്‌ട്രേലിയയില്‍ സാധാരണയിലും നേരത്തെ ആദ്യത്തെ മഴ പെയ്യുമെന്ന് ബ്രൗണിംഗ് വ്യക്തമാക്കി. ക്യൂന്‍സ്‌ലാന്‍ഡില്‍ നാല് കൊടുങ്കാറ്റുകളാണ് സാധാരണ വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍ക്ക് ഈ വര്‍ഷം സാധ്യതയുണ്ടെന്ന് ബ്രൗണിംഗ് പറഞ്ഞു.

നോര്‍ത്ത് ടെറിട്ടറിയില്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍ക്ക് 50 ശതമാനം സാധ്യത കൂടുതലുണ്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഏഴ് കൊടുങ്കാറ്റുകള്‍ വരെ നേരിട്ടേക്കാമെന്നും ക്ലൈമാറ്റോളജിസ്റ്റ് വ്യക്തമാക്കി.
Other News in this category



4malayalees Recommends