ന്യൂ സൗത്ത് വെയില്‍സ് വാക്‌സിനേഷനില്‍ മുന്നേറുമ്പോഴും യുവാക്കളും, തദ്ദേശീയ ജനവിഭാഗങ്ങളും മടിച്ച് നില്‍ക്കുന്നു; ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ 70% കടന്നപ്പോഴും ഒരു വിഭാഗത്തിന് വാക്‌സിന്‍ വിമുഖത

ന്യൂ സൗത്ത് വെയില്‍സ് വാക്‌സിനേഷനില്‍ മുന്നേറുമ്പോഴും യുവാക്കളും, തദ്ദേശീയ ജനവിഭാഗങ്ങളും മടിച്ച് നില്‍ക്കുന്നു; ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ 70% കടന്നപ്പോഴും ഒരു വിഭാഗത്തിന് വാക്‌സിന്‍ വിമുഖത

എന്‍എസ്ഡബ്യുവിലെ യുവാക്കളിലും, തദ്ദേശീയ ജനവിഭാഗങ്ങളും കോവിഡ്-19 വാക്‌സിനേഷനില്‍ സജീവമാകാതെ മടിച്ച് നില്‍ക്കുന്നു. സ്‌റ്റേറ്റിലെ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ സുപ്രധാനമായ 70% കടക്കുമ്പോഴാണ് ഈ അവസ്ഥ. ന്യൂ സൗത്ത് വെയില്‍സിലെ 16 വയസ്സിന് മുകളില്‍ പ്രായമുള്ള ജനസംഖ്യയില്‍ 70 ശതമാനവും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിക്കഴിഞ്ഞു.


ഇതോടെ സ്‌റ്റേറ്റില്‍ വിലക്കുകള്‍ക്ക് ഇളവ് നല്‍കി തുറക്കാനുള്ള നടപടികളും ആരംഭിച്ചു. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ജനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നല്‍കിക്കഴിഞ്ഞു. എന്നാല്‍ വിവിധ പ്രായവിഭാഗങ്ങളിലും, ചില മേഖലകളിലും വാക്‌സിനേഷന്‍ നിരക്കില്‍ വലിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കണക്ക്.

സ്റ്റേറ്റിലെ തദ്ദേശീയ ജനങ്ങളില്‍ പകുതി പേര്‍ മാത്രമാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുള്ളത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വാക്‌സിനേഷന് യോഗ്യത നല്‍കപ്പെട്ട പ്രായം കുറഞ്ഞ യുവാക്കളിലാകട്ടെ 60 ശതമാനമാണ് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നിരക്ക്. അതേസമയം ചില പോസ്റ്റ്‌കോഡുകളില്‍ 30 മുതല്‍ 40 ശതമാനം മാത്രം വാക്‌സിനേഷനുള്ള ഇടങ്ങളുണ്ടെന്ന് എന്‍എസ്ഡബ്യു ഹെല്‍ത്ത് വ്യക്തമാക്കുന്നു.

ഓരോ 3, 4 ദിവസം കൂടുമ്പോള്‍ ഒരു മില്ല്യണ്‍ ഡോസുകളാണ് ഓസ്‌ട്രേലിയ നല്‍കുന്നത്. ആദ്യ ഒരു മില്ല്യണ്‍ ഡോസ് നല്‍കാന്‍ 45 ദിവസങ്ങളാണ് ആവശ്യമായി വന്നത്. അടുത്ത മില്ല്യണ്‍ കടക്കാന്‍ 20 ദിവസവും, മൂന്ന് മില്ല്യണ്‍ എത്താന്‍ 17 ദിവസവുമാണ് വേണ്ടിവന്നത്.

പ്രാദേശികമായി വിവിധ സ്റ്റേറ്റുകളില്‍ മഹാമാരി പൊട്ടിപ്പുറപ്പെടുകയും, പല പ്രദേശങ്ങളും ലോക്ക്ഡൗണിലേക്ക് വീഴുകയും ചെയ്തതോടെയാണ് ഓസ്‌ട്രേലിയയുടെ വാക്‌സിനേഷന്‍ പദ്ധതി ചൂടുപിടിച്ചത്. നിലവിലെ രീതിയില്‍ മുന്നേറിയാല്‍ നവംബര്‍ മാസത്തോടെ 20.62 മില്ല്യണ്‍ ജനങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Other News in this category



4malayalees Recommends