ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍ ; എകെ 47 തോക്കും എക്‌സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാന്‍ഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് പിസ്റ്റളുകളും പിടിച്ചെടുത്തു

ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍ ; എകെ 47 തോക്കും എക്‌സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാന്‍ഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് പിസ്റ്റളുകളും പിടിച്ചെടുത്തു
ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ പ്രദേശത്ത് നിന്ന് പാകിസ്ഥാന്‍ പൗരനായ ഒരു ഭീകരനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്ന് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പൗരനെന്ന വ്യാജേനെ ആണ് ഭീകരന്‍ ഇവിടെ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഒരു എകെ 47 തോക്കും എക്‌സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാന്‍ഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് നൂതന പിസ്റ്റളുകളുമുള്ള ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തു.

പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണ് മൊഹമ്മദ് അഷറഫ് എന്ന പ്രതി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം, മറ്റ് വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ ഇയാളുടെ ഇപ്പോഴത്തെ വിലാസത്തിലും പൊലീസ് തിരച്ചില്‍ നടത്തി.

Other News in this category4malayalees Recommends