വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതില്‍ ആശങ്കയില്‍ ; ലോക്ക്ഡൗണ്‍ പ്രതിസന്ധികളില്‍ അതിജീവിക്കാനാകുമോയെന്ന ഭയത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും

വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതില്‍ ആശങ്കയില്‍ ; ലോക്ക്ഡൗണ്‍ പ്രതിസന്ധികളില്‍ അതിജീവിക്കാനാകുമോയെന്ന ഭയത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും
60000 വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയില്‍ പഠനം തുടരാന്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ബോര്‍ഡര്‍ തുറന്ന് യാത്രാ നിരോധനം മാറ്റുന്നതോടെ യൂണിവേഴ്‌സിറ്റികളും സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്.

പഠനം പൂര്‍ത്തിയാക്കാനുള്ള പ്രതിസന്ധികള്‍ മാത്രമല്ല ഓസ്‌ട്രേലിയ ഇപ്പോള്‍ തങ്ങളെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍, ക്വാറന്റൈന്‍ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ സംശയം പങ്കുവയ്ക്കുന്നു.

പാര്‍ട്ട് ടൈം ജോലികള്‍ ലഭ്യമാകുമോ എന്ന സംശയം ചിലര്‍ക്കുണ്ട്. താമസ സ്ഥലം ലഭിക്കാനും ജോലി കിട്ടാനുമെല്ലാം ബുദ്ധിമുട്ടുമെന്നാണ് പലരും സംശയിക്കുന്നത്.

India Urges Australia to Address Students' Difficulties Due to Travel  Restrictions

ചിലര്‍ക്ക് കോഴ്‌സുകള്‍ വെട്ടിചുരുക്കുമെന്ന ഭയമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോഴ്‌സുകള്‍ ചുരുക്കാനിടയുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളും തങ്ങളെ ബാധിക്കുമെന്ന് ചിലര്‍ പറയുന്നു.

പലതരം ചര്‍ച്ചകളാണ് യൂണിവേഴ്‌സിറ്റി പഠനം പുനരാരംഭിക്കുമ്പോള്‍ ഉയരുന്നത്. ഫീസ് ഉള്‍പ്പെടെ കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളും വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കും.

Other News in this category



4malayalees Recommends