ആയിരക്കണക്കിന് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നു ; 20 മാസമായി കോവിഡ് പ്രതിസന്ധിയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ അതൃപ്തിയില്‍

ആയിരക്കണക്കിന് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നു ; 20 മാസമായി കോവിഡ് പ്രതിസന്ധിയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ അതൃപ്തിയില്‍
ഓറേഗണ്‍ ,കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് നഴ്‌സിങ് ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നു.യൂണിയന്‍ ഓഫീഷ്യല്‍ ചര്‍ച്ചയില്‍ അതൃപ്തിയിലാണ്. 20 മാസമായി കോവിഡ് പ്രതിസന്ധിയില്‍ അതിജീവനത്തിന് ബുദ്ധിമുട്ടുകയാണ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍. ഇതിനിടെ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. യുഎസ് ഡബ്ലു, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ, യൂണിയന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ എന്നിവയുടെ പ്രതിനിധികളാണ് ചര്‍ച്ച ചെയ്യുന്നത്.

ജീവനക്കാരുടെ ശമ്പളം, സമ്മര്‍ദ്ദം കുറയ്ക്കല്‍, കൂടുതല്‍ ജീവനക്കാരെ നിയമിക്കല്‍ എന്നിവയാണ് ആവശ്യം. മികച്ചൊരു കരാറാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്.

California's RN Wages Now Highest In The Nation, Federal Data Show | Kaiser  Health News

കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാരെല്ലാം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ജോലി ഭാരവും ദിവസവുമുള്ള രോഗ ബാധിതരുടെ എണ്ണവും ജീവനക്കാര്‍ക്ക് വലിയ ഭാരമായി കഴിഞ്ഞു. പലയിടത്തും ആവശ്യത്തിന് ജീവനക്കാരില്ലെന്നത് ആരോഗ്യമേഖല വ്യക്തമാക്കിയിട്ടും വേണ്ട നടപടിയില്ല. സമരത്തിന് ഒരുങ്ങിയാല്‍ ഈ സമയം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താറുമാറാകും.

Other News in this category4malayalees Recommends