ബിഗ് ബില്യണ്‍ സെയിലില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് നിര്‍മ്മാ സോപ്പ്

ബിഗ് ബില്യണ്‍ സെയിലില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് നിര്‍മ്മാ സോപ്പ്
ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് നിര്‍മ്മാ സോപ്പ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ കച്ചവടം പൊടിപൊടിയ്ക്കുകയായിരുന്നു കഴിഞ്ഞ ആഴ്ച. നിരവധി പേരാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയത്.

എന്നാല്‍ സിമ്രാന്‍പാല്‍ എന്ന വ്യക്തിയ്ക്ക് ഫോണിന് പകരം ലഭിച്ചത് സോപ്പാണ്. സിമ്രാന്‍പാല്‍ 53,000 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ആണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ സിമ്രാന്‍ ഞെട്ടി. പാക്കറ്റില്‍ രണ്ട് നിര്‍മ്മാ സോപ്പുകള്‍. ഡെലിവറി ബോയ് തന്നെ പാര്‍സല്‍ തുറന്ന് നോക്കുന്ന ദൃശ്യങ്ങള്‍ സിമ്രാന്‍പാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഈ സംഭവത്തില്‍ സിമ്രാന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ തെറ്റവര്‍ അംഗീകരിക്കുകയും സിമ്രാന്‍പാലിന്റെ ഓര്‍ഡര്‍ ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ ക്യാന്‍സല്‍ ചെയ്ത് പണം റീഫണ്ട് ചെയ്യുകയും ചെയ്തു. ഏതായാലും കൊടുത്ത പണം തിരിച്ചുകിട്ടിയെന്നാണ് സിമ്രാന്‍പാല്‍ പറയുന്നത്.

Other News in this category



4malayalees Recommends