ഡല്‍ഹിയില്‍ അറസ്റ്റിലായ പാക് ഭീകരന്‍ ഉദ്ദേശിച്ചത് വന്‍ ഭീകരാക്രമണം ; ഉത്സവ സീസണിന് മുന്നോടിയായി നടത്തിയ ഓപ്പറേഷനില്‍ കുടുങ്ങിയ ഭീകരന്റെ കൈയ്യില്‍ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് വരെ !!

ഡല്‍ഹിയില്‍ അറസ്റ്റിലായ പാക് ഭീകരന്‍ ഉദ്ദേശിച്ചത് വന്‍ ഭീകരാക്രമണം ; ഉത്സവ സീസണിന് മുന്നോടിയായി നടത്തിയ ഓപ്പറേഷനില്‍ കുടുങ്ങിയ ഭീകരന്റെ കൈയ്യില്‍ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് വരെ !!
ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നിന്നും പാക് ഭീകരനെ അറസ്റ്റ് ചെയ്തുകൊണ്ട് ഒരു വലിയ ഭീകരാക്രമണ പദ്ധതിയാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പൊളിച്ചത്. പിടികൂടിയ ഭീകരന്റെ കൈയില്‍ നിന്ന് ഒരു എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള മാരക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മൊഹമ്മദ് അഷറഫ് ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഇന്ത്യന്‍ പൗരനെന്ന വ്യാജേനെയാണ് പ്രതി ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. വ്യാജ രേഖകളിലൂടെ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇയാള്‍ കരസ്ഥമാക്കിയതായും പൊലീസ് പറയുന്നു.

പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഓപ്പറേഷന് പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് നേതൃത്വം നല്‍കിയത്. 'ഉത്സവ സീസണിന് മുന്നോടിയായി സ്‌പെഷ്യല്‍ സെല്‍ നടത്തിയ ഓപ്പറേഷനില്‍ ഒരു വലിയ ഭീകരാക്രമണ പദ്ധതി ഞങ്ങളുടെ ടീം പരാജയപ്പെടുത്തി,' രാകേഷ് അസ്താന പറഞ്ഞു.

ഒരു എകെ 47 തോക്കും എക്‌സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാന്‍ഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് നൂതന പിസ്റ്റളുകളും മൊഹമ്മദ് അഷറഫിന്റെ കൈയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമം, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം, മറ്റ് വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ ഇയാളുടെ ഇപ്പോഴത്തെ വിലാസത്തിലും പൊലീസ് തിരച്ചില്‍ നടത്തി.

Other News in this category



4malayalees Recommends