കോവിഡ്-19 വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് തിരിച്ചടിയാകുമോ? കാനഡയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടേക്കുമെന്ന് മുന്നറിയിപ്പ്; ആശുപത്രികളും, നഴ്‌സിംഗ് ഹോമുകളും കുഴപ്പത്തിലാകും

കോവിഡ്-19 വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് തിരിച്ചടിയാകുമോ? കാനഡയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടേക്കുമെന്ന് മുന്നറിയിപ്പ്; ആശുപത്രികളും, നഴ്‌സിംഗ് ഹോമുകളും കുഴപ്പത്തിലാകും

കോവിഡ്-19 വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള കാനഡയിലെ വിവിധ പ്രൊവിന്‍സുകളുടെ നീക്കം രാജ്യത്തെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതോടെ ഹെല്‍ത്ത്, ലോംഗ് ടേം കെയര്‍ ജോലിക്കാരുടെ ക്ഷാമവും, ലേഓഫും നേരിടേണ്ടതായി വരുമെന്നാണ് മുന്നറിയിപ്പ്.


രണ്ട് വര്‍ഷത്തോളമായി മഹാമാരിയെ നേരിട്ട് ക്ഷീണിതരായ വര്‍ക്ക്‌ഫോഴ്‌സാണ് കാനഡയിലുള്ളത്. ഇവരുടെ ക്ഷാമം കൂടി നേരിട്ടാല്‍ ആശുപത്രികളുടെയും, നഴ്‌സിംഗ് ഹോമുകളുടെയും പ്രവര്‍ത്തനം കനത്ത സമ്മര്‍ദം ഉയര്‍ത്തും. വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ അനിശ്ചിതാവസ്ഥ പടര്‍ത്തുന്നുണ്ട്.

ഒന്റാരിയോയിലെ ആശുപത്രികളില്‍ ഇതുമൂലമുള്ള ലേഓഫുകളുടെ ഫലമായി സര്‍ജറികളും, മെഡിക്കല്‍ നടപടികളും വൈകുന്നതായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയ എസ്ഇഐയു ഹെല്‍ത്ത്‌കെയര്‍ പ്രസിഡന്റ് ഷാര്‍ലീന്‍ സ്റ്റുവാര്‍ട്ട് പറഞ്ഞു. ജീവനക്കാരുടെ പലായനം മുന്‍പൊരിക്കലും കാണാത്ത വിധത്തിലാണെന്നും, ആശങ്കപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്റാരിയോയിലെ 60,000 ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് എസ്ഇഐയു. യൂണിയന്‍ അംഗങ്ങളില്‍ ഭൂരിപക്ഷവും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കിലും ചെറിയ ശതമാനം ആളുകള്‍ ലേഓഫ് എടുത്താല്‍ ആശുപത്രികളിലെ സേവനങ്ങളില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാവുകയെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ച കാനഡയുടെ വാക്‌സിന്‍ നിബന്ധന പ്രകാരം ഒക്ടോബര്‍ അവസാനത്തോടെ എല്ലാ ഫെഡറല്‍ ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ പ്രൊവിന്‍സുകള്‍ തങ്ങളുടേതായ നിലയിലാണ് ആശുപത്രി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Other News in this category4malayalees Recommends