ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി വ്യാഴാഴ്ച ലോക്ക്ഡൗണ്‍ അവസാനിപ്പിക്കും; കേസുകള്‍ ഉയരാന്‍ സാധ്യത; വാക്‌സിനേഷന്‍ ജനങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍; ഷോപ്പിംഗില്‍ ഇളവുകള്‍

ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി വ്യാഴാഴ്ച ലോക്ക്ഡൗണ്‍ അവസാനിപ്പിക്കും; കേസുകള്‍ ഉയരാന്‍ സാധ്യത; വാക്‌സിനേഷന്‍ ജനങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍; ഷോപ്പിംഗില്‍ ഇളവുകള്‍

ആഴ്ചാവസാനത്തോടെ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ നിലനില്‍ക്കുന്ന കര്‍ശനമായ ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിക്കുന്നു. ചീഫ് മിനിസ്റ്റര്‍ ആന്‍ഡ്രൂ ബാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


വ്യാഴാഴ്ച രാത്രി 11.59ന് കാന്‍ബെറ ഔദ്യോഗികമായി ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കുമെന്ന് ടെറിട്ടറി നേതാവ് പ്രഖ്യാപിച്ചു. സ്റ്റേറ്റില്‍ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

വിലക്കുകളില്‍ ഇളവ് വരുന്നതോടെ കേസുകള്‍ ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്വീകരിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതരാകാം, അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് 28 കേസുകളും, ആറ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇകോടെ ടെറിട്ടറിയിലെ ആക്ടീവ് കേസുകളുടെ എണ്ണം 450 എത്തി.

വെള്ളിയാഴ്ച മുതല്‍ വിലക്കുകളില്‍ ചെറിയ മാറ്റങ്ങളും ബാര്‍ പ്രഖ്യാപിച്ചു. അവശ്യ സേവനത്തില്‍ വരാത്ത റീട്ടെയില്‍ മേഖലകളില്‍ ഒരേ കുടുംബത്തിലെ രണ്ട് പേര്‍ക്ക് വരെ ഒരേ സമയം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും, വസ്ത്രങ്ങള്‍ അണിഞ്ഞ് നോക്കാനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിനിയോഗിക്കാം.

അതിര്‍ത്തി കടന്നുള്ള മേഖലകളായ ഗോള്‍ബേണ്‍, കൂമാ, ഗുണ്ടാഗൈ പോലുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആക്ടില്‍ പ്രവേശിക്കാനും, കുടുംബത്തെ സന്ദര്‍ശിക്കാനും, ജോലിക്കും, മറ്റ് അവശ്യ സാധനങ്ങളുടെ ഷോപ്പിംഗിനും എത്താം.

അതേസമയം ആക്ടിലെ താമസക്കാര്‍ക്ക് എന്‍എസ്ഡബ്യുവില്‍ അവശ്യ കാരണങ്ങള്‍ക്കല്ലാതെ പ്രവേശനം അനുവദിക്കപ്പെട്ടിട്ടില്ല. നവംബറോടെ സിഡ്‌നി, എന്‍എസ്ഡബ്യു സൗത്ത് കോസ്റ്റ് എന്നിവിടങ്ങളിലേക്ക് യാത്ര സാധ്യമായേക്കാമെന്ന് ആന്‍ഡ്രൂ ബാര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends