മുന്‍ പ്രീമിയര്‍ ഗ്ലാഡിസിന്റെയും, ചീഫ് ഹെല്‍ത്ത് ഓഫീസറുടെയും അധ്വാനം വെറുതെയായില്ല! വിലക്കുകളില്‍ ഇളവ് നടപ്പാക്കിയിട്ടും കേസുകള്‍ കുതിച്ചുയരാതെ ന്യൂ സൗത്ത് വെയില്‍സ്

മുന്‍ പ്രീമിയര്‍ ഗ്ലാഡിസിന്റെയും, ചീഫ് ഹെല്‍ത്ത് ഓഫീസറുടെയും അധ്വാനം വെറുതെയായില്ല! വിലക്കുകളില്‍ ഇളവ് നടപ്പാക്കിയിട്ടും കേസുകള്‍ കുതിച്ചുയരാതെ ന്യൂ സൗത്ത് വെയില്‍സ്

ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടും സ്‌ഫോടനാത്മകമായ നിലയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരാതെ എന്‍എസ്ഡബ്യു. ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റും, മുന്‍ പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാനും കോവിഡിനെതിരായ പോരാട്ടത്തെ നയിച്ച രീതി ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണ് സ്റ്റേറ്റിലെ കോവിഡ് കേസുകളുടെ നില.


ചൊവ്വാഴ്ച കേവലം 360 കേസുകളാണ് ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിച്ചതോടെ ലക്ഷക്കണക്കിന് പേര്‍ പബ്ബുകളിലും, ഷോപ്പിംഗ് സെന്ററുകളിലും, കഫെകളിലേക്കും തിരിച്ചെത്തുമ്പോഴാണിത്.

ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും, കുറഞ്ഞ കേസ് നിരക്കുമെന്ന എന്‍എസ്ഡബ്യുവിന്റെ നിലപാടാണ് വിജയകരമായതെന്ന് മുന്‍നിര എപ്പിഡെമോളജിസ്റ്റ് പ്രൊഫസര്‍ കാതറീന്‍ ബെന്നെറ്റ് പറഞ്ഞു. 106 ദിവസത്തെ ലോക്ക്ഡൗണിന്റെ ഗുണം മാത്രമല്ല, കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ വാക്‌സിനേഷന്‍ പദ്ധതിയുടെ കൂടി നേട്ടമാണ് സ്റ്റേറ്റ് കൊയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

50 ശതമാനത്തിലേറെ പേര്‍ അവസാന ആറാഴ്ചകളിലാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മികച്ച രീതിയില്‍ സുരക്ഷിതരാണ്, ബെന്നെറ്റ് വ്യക്തമാക്കി.

ഡെന്‍മാര്‍ക്കിന് സമാനമായ രീതിയില്‍ കേസ് എണ്ണവും പിടിച്ചുനിര്‍ത്തിയ ശേഷമാണ് എന്‍എസ്ഡബ്യുവില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയിലെ മറ്റിടങ്ങള്‍ ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുമ്പോഴാണ് വാക്‌സിനേഷന്റെ മികവിലേറി എന്‍എസ്ഡബ്യു മാതൃകയാകുന്നത്.
Other News in this category



4malayalees Recommends