ആ സ്വഭാവം കൊണ്ട് നഷ്ടമായത് ഹിറ്റ് ചിത്രം ; ആസിഫ് അലി പറയുന്നു

ആ സ്വഭാവം കൊണ്ട് നഷ്ടമായത് ഹിറ്റ് ചിത്രം ; ആസിഫ് അലി പറയുന്നു
ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുക എന്ന തന്റെ മോശം സ്വഭാവം കാരണം തനിക്ക് നഷ്ടമായ ചിത്രങ്ങള്‍ ഏറെയാണെന്ന് നടന്‍ ആസിഫ് അലി.അങ്ങനെ പോയ നല്ല ഒരുപാട് സിനിമകള്‍ ഉണ്ടെന്നും ആസിഫ് പറഞ്ഞു.

എന്റെ ഏറ്റവും വലിയ മോശം സ്വഭാവം എന്നത് ഞാന്‍ ഫോണ്‍ എടുക്കില്ലെന്നതായിരുന്നു. അതുകൊണ്ട് എനിക്ക് ഒരുപാട് നല്ല സിനിമകള്‍ നഷ്ടമായിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് പോകുമ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ആസിഫായിരുന്നു ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നതെന്ന്. ആസിഫ് പറയുന്നു.

പ്രേമം സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. അങ്ങനെയുള്ള പാട്ടുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. ഞാന്‍ ചെയ്യാതെ ഹിറ്റായ എല്ലാ സിനിമകളും ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട് . നിവിന്‍ അത്രയും ഭംഗിയായി ചെയ്തതുകൊണ്ടാണ് ആ ക്യാരക്ടറിനോട് നമുക്ക് ഇഷ്ടം തോന്നുന്നത്, ആസിഫ് പറഞ്ഞു.

Other News in this category4malayalees Recommends