ലീഡ്‌സ് ലിമയുടെ കലാവിരുന്നില്‍ നാടകം 'അമ്മയ്‌ക്കൊരു താരാട്ട്', വിത്യസ്തമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങിയവ അവിസ്മരണീയമായി...

ലീഡ്‌സ് ലിമയുടെ കലാവിരുന്നില്‍ നാടകം   'അമ്മയ്‌ക്കൊരു താരാട്ട്', വിത്യസ്തമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങിയവ അവിസ്മരണീയമായി...
ലീഡ്‌സില്‍ മലയാളികളുടെ മനം നിറച്ചു ലിമ കലാവിരുന്ന് മലയാളികള്‍ ഏറെകാലമായി കാത്തിരുന്ന ലിമ(ലീഡ്‌സ് മലയാളി അസോസിയേഷന്‍ )കലാവിരുന്നു ആംഗ്ലെഴ്‌സ് ക്ലബില്‍ പൂര്‍വാധികം ഭംഗിയോടെ നടത്തപെട്ടു, പുതിയ മലയാളികള്‍ക്ക് പരിചയപെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയില്‍ പ്രസിഡന്റ് ജേക്കബ് കുയിലാടാന്‍ നിലവിളക്ക് തെളിച്ചു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.


കോവിഡ് മഹാമാരിയില്‍ തളര്‍ന്നു പോയ കുടുംബങ്ങളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച കലാ വിരുന്നു പിന്നീട് മനോഹരമായ കലാപരിപാടികള്‍ കൊണ്ട് കാണികളെ കയ്യിലെടുത്തു, അസോസിയേഷനിലെ തന്നെ പ്രഗത്ഭരായവര്‍ ക്‌ളാസിക്,സിനിമാറ്റിക്ക്, ഫ്യൂഷന്‍ ഡാന്‍സ്,സോങ്‌സ്, കഥപ്രസംഗം, എന്നീ പരിപാടികള്‍ അവതരിപ്പിച്ചു.ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.


ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകം 'അമ്മയ്‌ക്കൊരു താരാട്ട് 'കാണികള്‍ കരഘോഷത്തോടെ വരവേറ്റു . അഭിനേതാക്കള്‍ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.


അവസാനം മനം നിറഞ്ഞു ആവേശത്തോടെ എല്ലാവരും ഡിജേ ഡാന്‍സില്‍ ആനന്ദ നൃത്തമാടി. തുടര്‍ന്നും ലിമ അസോസിയേഷന്‍ എല്ലാവര്‍ക്കും താങ്ങായി ഉണ്ടാകുമെന്ന ഉറപ്പു നല്‍കി അഞ്ചു മണിയോടെ മനോഹരമായി ചടങ്ങുകള്‍ അവസാനിച്ചു.

Other News in this category



4malayalees Recommends