കോവിഡ് മനം മടുപ്പിച്ചോ ; യുഎസില്‍ ജനം കൂടുതലായി പണി ഉപേക്ഷിക്കുന്നു ; കോവിഡ് പേടിയില്‍ ജോലി നിര്‍ത്തുന്നവരും ഏറെ ; റെക്കോര്‍ഡ് നിരക്കില്‍ കൊഴിഞ്ഞുപോക്ക്

കോവിഡ് മനം മടുപ്പിച്ചോ ; യുഎസില്‍ ജനം കൂടുതലായി പണി ഉപേക്ഷിക്കുന്നു ; കോവിഡ് പേടിയില്‍ ജോലി നിര്‍ത്തുന്നവരും ഏറെ ; റെക്കോര്‍ഡ് നിരക്കില്‍ കൊഴിഞ്ഞുപോക്ക്
യുഎസില്‍ ജോലി ഉപേക്ഷിച്ചുപോകുന്നവര്‍ റെക്കോര്‍ഡ് നിരക്കില്‍. സര്‍വേ പ്രകാരം വലിയ തോതില്‍ ജനം ജോലി വേണ്ടെന്ന് വയ്ക്കുന്നതായി കണ്ടെത്തി.ഓഗസ്തില്‍ 4.3 മില്യണ്‍ ആണ് ജോലി വേണ്ടെന്ന് വച്ചത്. റെക്കോര്‍ഡ് നിരക്കാണിത്.

ഓഗസ്തില്‍ 10.4 മില്യണ്‍ അവസരങ്ങളുടെ സ്ഥാനത്ത് ഇപ്പോള്‍ 11.1 മില്യണ്‍ തൊഴിലവസരങ്ങളാണ് ഉള്ളത്. എന്നാല്‍ ഈ കൊഴിഞ്ഞുപോക്ക് അമേരിക്കക്കാരുടെ ജോലിയുടെ സ്വഭാവങ്ങളെ കുറിച്ചും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഡെല്‍റ്റ വകഭേദം മൂലമുള്ള പ്രതിസന്ധിയില്‍ ജോലി ഉപേക്ഷിച്ചവരുമുണ്ട്. രോഗ ഭയവും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

ഫുഡ് സര്‍വീസ്, കസ്റ്റമര്‍കെയര്‍ സര്‍വീസ് ഉള്‍പ്പെടെ സര്‍വീസുകളില്‍ 892000 പേരാണ് ജോലി നിര്‍ത്തിയത്. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണിത്. കൂടുതല്‍ പേര്‍ ജോലി ഉപേക്ഷിക്കുന്നതോടെ നിരവധി പുതിയ അവസരങ്ങള്‍ ഉയരുന്നുണ്ട്. ജോലി ഒഴിവുകളുടെ കണക്കിലും ഇക്കാര്യം വ്യക്തമാണ്.

കോവിഡ് ആദ്യ തരംഗത്തിലും നിരവധി പേരാണ് ജോലി ഉപേക്ഷിച്ചത്. 51 ശതമാനം വരുന്ന ചെറുകിട ബിസിനസുകാരും തങ്ങളുടെ സ്ഥാപനങ്ങളില്‍ ഒഴിവ് നികത്താനാകുന്നില്ലെന്ന് വ്യക്തമാക്കുന്നു.സാലറി, ബോണസ് പ്രശ്‌നങ്ങളില്‍ പലരും നിരാശയിലാണ്. പലയിടത്തും ബിസിനസ് പ്രതിസന്ധിയില്‍ നിലനില്‍ക്കേ ജീവനക്കാരെ തൃപ്തിപ്പെടുത്താനും സാധിക്കുന്നില്ല.

കുട്ടികള്‍ വീട്ടിലുള്ളതിനാല്‍ ജോലി ഉപേക്ഷിക്കുന്നവരുണ്ട്. വൈറസ് ഭയവും ഒരു കാരണമാണ്. കോവിഡ് വ്യാപനം ഒതുങ്ങി വിപണികള്‍ സജീവമാകുന്നതോടെ മാത്രമേ കൂടുതല്‍ പേര്‍ തൊഴില്‍ രംഗത്ത് തിരിച്ചെത്തൂവെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends