തൂക്കികൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ് ; ഉത്രയുടെ കുടുംബം ഇപ്പോള്‍ വിധിയില്‍ തൃപ്തരല്ലെങ്കിലും പിന്നീട് വിധിയുടെ ഗുണം മനസിലാകുമെന്ന് വാവ സുരേഷ്

തൂക്കികൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ് ; ഉത്രയുടെ കുടുംബം ഇപ്പോള്‍ വിധിയില്‍ തൃപ്തരല്ലെങ്കിലും പിന്നീട് വിധിയുടെ ഗുണം മനസിലാകുമെന്ന് വാവ സുരേഷ്
ഉത്ര വധക്കേസിലെ വിധിയെ സ്വാഗതം ചെയ്യുന്നതായി വാവ സുരേഷ്. ടീം വര്‍ക്കിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. തൂക്കികൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്. മിക്കവാറും സൂരജിന് ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണ് നല്ലത്.

ഇത്തരത്തില്‍ കേരളത്തിലെ തന്നെ ആദ്യത്തെ കേസാണ്. അണലിയുടെ കടിയേറ്റു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. സൂരജിനെ കടിക്കാതെ, ഉത്രയെ മാത്രം പാമ്പ് കടിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് ഇത് കൊലപാതകശ്രമമാണെന്ന് മനസ്സിലായി.

മറ്റുള്ളവര്‍ക്ക് ഈ വിധി ഒരു പാഠമാകട്ടെ. ഉത്രയുടെ കുടുംബം ഇപ്പോള്‍ ഈ വിധിയില്‍ തൃപ്തരല്ല. പക്ഷേ പിന്നീട് അവര്‍ക്ക് ഈ വിധിയുടെ ഗുണം മനസ്സിലാകുമെന്നും കേസിലെ സാക്ഷികളിലൊരാളായ വാവ സുരേഷ് പറഞ്ഞു.

Other News in this category4malayalees Recommends