കാര്‍ത്തിക് ആര്യന്‍ സച്ചിന്റെ മകള്‍ സാറയുമായി അടുപ്പത്തില്‍ ?

കാര്‍ത്തിക് ആര്യന്‍ സച്ചിന്റെ മകള്‍ സാറയുമായി അടുപ്പത്തില്‍ ?
ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആയ കാര്‍ത്തിക് ആര്യന്റെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. സാറ അലിഖാന്‍, ജാന്‍വി കപൂര്‍ എന്നിവരുമായി കാര്‍ത്തിക് പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സെലിബ്രിറ്റിയുടെ മകളുടെ പേരാണ് കാര്‍ത്തിക്കിനൊപ്പം ഗോസിപ്പുകളില്‍ നിറയുന്നത്.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരാണ് കാര്‍ത്തിക്കിനൊപ്പം പ്രചരിക്കുന്നത്. ക്രിക്കറ്റ് ലോകത്തും സിനിമാലോകത്തും പ്രശസ്തയായ സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതോടെ പുതിയൊരു പ്രണയത്തിനുള്ള സാദ്ധ്യത തേടുകയാണ് ഗോസിപ്പ് കോളങ്ങള്‍.

ബാല്‍ക്കണിയില്‍ നില്‍ക്കുന്ന സാറയുടെ ചിത്രത്തിനാണ് കാര്‍ത്തിക് ആര്യന്‍ ലൈക്ക് ചെയ്തത്. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ചര്‍ച്ചാവിഷയമാകുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുവരുടേയും കമന്റുകളും ചിത്രങ്ങളുമൊക്കെയായിരുന്നു ഈ പ്രചാരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ വാര്‍ത്തകളോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായ ഗില്ലും സാറയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കാര്‍ത്തിക് ആര്യനും സാറയും ചര്‍ച്ചയായി മാറുന്നത്.

നിലവില്‍ ലണ്ടനില്‍ മെഡിസിന്‍ പഠിക്കുകയാണ് സാറ.

Other News in this category4malayalees Recommends