വിക്ടോറിയ പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ്-19 വാക്‌സിനേഷന്‍ നാഴികക്കല്ല് താണ്ടും; ഒക്ടോബര്‍ 22ന് 70 ശതമാനം ജനങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുമെന്ന് വിദഗ്ധര്‍; എന്‍എസ്ഡബ്യുവിനെ പിന്തുടര്‍ന്ന് ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തം

വിക്ടോറിയ പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ്-19 വാക്‌സിനേഷന്‍ നാഴികക്കല്ല് താണ്ടും; ഒക്ടോബര്‍ 22ന് 70 ശതമാനം ജനങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുമെന്ന് വിദഗ്ധര്‍; എന്‍എസ്ഡബ്യുവിനെ പിന്തുടര്‍ന്ന് ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തം

അടുത്ത വീക്കെന്‍ഡോടെ വിക്ടോറിയയിലെ ജനങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ആസ്വദിച്ച് തുടങ്ങിയേക്കുമെന്ന് സൂചന. മുന്‍പ് പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റേറ്റ് 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷനെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്നതാണ് ഇതിന് വഴിയൊരുക്കുന്നത്. സ്റ്റേറ്റിന്റെ റോഡ് മാപ്പ് പ്രകാരം 16 വയസ്സിന് മുകളിലുള്ളവരില്‍ 70 ശതമാനം ജനത സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയാല്‍ ലോക്ക്ഡൗണ്‍ മേഖലകളില്‍ ഇളവ് നല്‍കിത്തുടങ്ങാനാണ് നീക്കം.


മെല്‍ബണില്‍ 25 കിലോമീറ്റര്‍ ട്രാവല്‍ ബബ്ബിള്‍ നിലനില്‍ക്കുമെങ്കിലും ഔട്ട്‌ഡോര്‍ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കും. റോഡ് മാപ്പ് അനുസരിച്ച് ഒക്ടോബര്‍ 26ന് 70 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ ലക്ഷ്യം ഇതിന് മുന്‍പ് തന്നെ കൈവരിക്കാന്‍ കഴിയുമെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം വാക്‌സിനേഷന്‍ സ്വീകരിക്കുന്ന നിരക്ക് നിലനിര്‍ത്തിയാല്‍ മാത്രമാണ് ഈ ലക്ഷ്യം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും ബുക്കിംഗ് എടുക്കുന്ന ആളുകളുടെ എണ്ണവും, മുന്നോട്ട് വന്ന് വാക്‌സിനെടുക്കുന്നതും അനുസരിച്ചാകും ഇത്, സട്ടണ്‍ പറഞ്ഞു.

അതേസമയം ഒക്ടോബര്‍ 22, 23 തീയതികളിലായി 70 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സ്റ്റേറ്റിന് സാധിക്കുമെന്ന് സ്വതന്ത്ര അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 1, 2 തീയതികളിലായി 80 ശതമാനം വാക്‌സിനേഷനും സാധ്യമാകും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് വിലക്കുകളില്‍ ഇളവ് വരുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസും സൂചന നല്‍കിയിട്ടുണ്ട്.
Other News in this category



4malayalees Recommends