വാക്‌സിനേഷന്‍ നിരക്ക് ശോകം; ക്യൂന്‍സ്‌ലാന്‍ഡും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും എങ്ങിനെ എത്തിപ്പിടിക്കും; ക്രിസ്മസിനും അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമോ? ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാതെ പ്രീമിയര്‍മാര്‍

വാക്‌സിനേഷന്‍ നിരക്ക് ശോകം; ക്യൂന്‍സ്‌ലാന്‍ഡും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും എങ്ങിനെ എത്തിപ്പിടിക്കും; ക്രിസ്മസിനും അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമോ? ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാതെ പ്രീമിയര്‍മാര്‍

അതിര്‍ത്തികള്‍ അടച്ചിട്ടും, കോവിഡ്-19നെ പിടിച്ച് നിര്‍ത്തിയതിന്റെയും ബലത്തിലാണ് അന്നാസ്ടാഷ്യ പാലാസൂക്കും, മാര്‍ക്ക് മക്‌ഗോവനും കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കയറിയത്. എന്നാല്‍ മറ്റ് സ്റ്റേറ്റുകള്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കാന്‍ തുടങ്ങിയതോടെ ഈ നയം നേതാക്കള്‍ക്ക് തിരിച്ചടി നല്‍കുകയാണ്. ഒപ്പം എപ്പോഴാണ് അതിര്‍ത്തികള്‍ തുടരുകയെന്ന ചോദ്യവും ഉയരുകയാണ്.


അതിര്‍ത്തി തുറക്കുന്നത് വെല്ലുവിളിയാണെങ്കിലും ഇതിനൊരു പദ്ധതി ആവശ്യമാണെന്ന് ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ ഗ്രിഫിന്‍ ചൂണ്ടിക്കാണിച്ചു. ക്രിസ്മസ് സീസണ്‍ വരുന്നതിനാല്‍ ഇതുസംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗരേഖ വേണമെന്നാണ് ക്യൂന്‍സ്‌ലാന്‍ഡിലെ ടൂറിസം മേഖല പാലാസൂക്കിനോട് ആവശ്യപ്പെടുന്നത്.

ക്യൂന്‍സ്‌ലാന്‍ഡ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് രേഖപ്പെടുത്തുന്നത്. വാക്‌സിനെ പിടിച്ചുനിര്‍ത്തിയെന്നത് കൊണ്ട് ഈ സ്റ്റേറ്റുകളില്‍ അപകടം കുറവാണെന്ന ധാരണയുള്ളതായി ബ്രിസ്‌ബെയിന്‍ മേറ്റര്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ഗ്രിഫിന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ എല്ലാ സമയത്തും ഈ വിധം പിടിച്ചുനിര്‍ത്താമെന്നത് തെറ്റിദ്ധാരണയാണ്, ഡോക്ടര്‍ വ്യക്തമാക്കി.

ആസ്ട്രാസെനെക വാക്‌സിന്‍ സംബന്ധിച്ച് ക്യൂന്‍സ്‌ലാന്‍ഡ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജിയാനെറ്റ് യംഗ് നടത്തിയ വിമര്‍ശനങ്ങള്‍ വാക്‌സിനേഷന്‍ നിരക്കിനെ സ്വാധീനിച്ചെന്നാണ് ബ്രിസ്‌ബെയിന്‍ ജിപി ഇയാന്‍ വില്ല്യംസിന്റെ പക്ഷം. ആസ്ട്രാസെനെക വാക്‌സിന്‍ യുവാക്കള്‍ക്ക് അപകടമാണെന്നായിരുന്നു ജിയാനെറ്റിന്റെ വാദം.
Other News in this category



4malayalees Recommends