നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം ; അഞ്ചു പേര്‍ കൊല്ലപ്പെട്ടു ; 37 കാരനായ ഡാനിഷ് പൗരനായ പ്രതി അറസ്റ്റിലായി

നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം ; അഞ്ചു പേര്‍ കൊല്ലപ്പെട്ടു ; 37 കാരനായ ഡാനിഷ് പൗരനായ പ്രതി അറസ്റ്റിലായി
തെക്കുകിഴക്കന്‍ നോര്‍വെയില്‍ ആയുധധാരിയായ ഒരാള്‍ അമ്പും വില്ലും ഉപയോഗിച്ച് ബുധനാഴ്ച അഞ്ച് പേരെ കൊല്ലുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കോങ്‌സ്‌ബെര്‍ഗിലെ ടൗണ്‍ സെന്ററിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാല്‍ ഭീകരവാദ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥന്‍ ഒയ്വിന്ദ് ആസ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലെ അതീവ ഗുരുതര പരിചരണ വിഭാഗത്തില്‍ ആണെങ്കിലും ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ ഒരാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. 'അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാള്‍ മാത്രമേ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നും ഒയ്വിന്ദ് ആസ് പറഞ്ഞു.

കോംഗ്‌സ്ബര്‍ഗില്‍ താമസിക്കുന്ന 37കാരനായ ഡാനിഷ് പൗരനാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമി നോര്‍വീജിയന്‍ ആണെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടുകളെ ഒയ്വിന്ദ് ആസ് തള്ളി.

Other News in this category



4malayalees Recommends