ന്യൂസൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതി ശക്തമായ കാറ്റും മഴയും ; സിഡ്‌നിയില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ്

ന്യൂസൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതി ശക്തമായ കാറ്റും മഴയും ; സിഡ്‌നിയില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ്
കൊടുങ്കാറ്റും മഴയും മൂലം ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ന്യൂ സൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതിശക്തമായ കാറ്റും മഴയും ജന ജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായി. സിഡ്‌നിയില്‍ ഉച്ചയ്ക്ക് ശേഷം കൊടുങ്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Shade cloths in the car park at Westfield Mt Druitt have been completely filled with rain during the downpour.

സിഡ്‌നിയിലെ വെസ്റ്റ് ഭാഗത്തുള്ള ഷോപ്പിങ് സെന്ററില്‍ കാറ്റില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേല്‍ക്കുരകള്‍ പറന്നുപോയത് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പലര്‍ക്കും ബുദ്ധിമുട്ടായി. ലോക്ക്ഡൗണ്‍ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് തുറന്ന ഷോപ്പിലാണ് മേല്‍ക്കുര തകര്‍ന്നത്.

അതിശക്തമായ കാറ്റും മഴയും ഉണ്ടായതോടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്യൂറോ ഓഫ് മെറ്റീരിയോളജി സിഡ്‌നിയും സെന്റട്രല്‍ കോസ്റ്റ് റീജ്യണിലും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Lightning strikes near the Sydney Harbour Bridge.

കൊടുങ്കാറ്റ് ശക്തമായി വീശുന്നുണ്ട്. മഴയും കാറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്.

സിഡ്‌നിയിലേക്കും സെന്‍ട്രല്‍ കോസ്റ്റിലേക്കും യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഇടിവെട്ടും മിന്നലും മഴയും ഉണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends