നഴ്‌സുമാര്‍ ഉള്‍പ്പെടെ ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടി ഒരു മാസത്തേക്ക് നീട്ടി ക്യുബെക്; ജീവനക്കാരുടെ ക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പ് അംഗീകരിച്ച് സര്‍ക്കാര്‍

നഴ്‌സുമാര്‍ ഉള്‍പ്പെടെ ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടി ഒരു മാസത്തേക്ക് നീട്ടി ക്യുബെക്; ജീവനക്കാരുടെ ക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പ് അംഗീകരിച്ച് സര്‍ക്കാര്‍

ക്യുബെക്കിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നടപടി ഒരു കാരണവശാലും നിര്‍ത്തിവെയ്ക്കില്ലെന്ന് ആഴ്ചകളോളം ആവര്‍ത്തിച്ച ശേഷം നിലപാട് തിരുത്തി അധികൃതര്‍. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യുമെന്ന ഭീഷണി പിന്‍വലിച്ച് ഒരു മാസം കൂടി അനുവദിച്ചിരിക്കുകയാണ് പ്രൊവിന്‍സിലെ ഹെല്‍ത്ത് മിനിസ്റ്റര്‍ ക്രിസ്റ്റ്യാന്‍ ഡുബെ.


ഇതോടെ ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ക്ക് വാക്‌സിനെടുക്കാനുള്ള സമയപരിധി നവംബര്‍ 15 വരെ നീട്ടിക്കിട്ടും. യഥാര്‍ത്ഥ സമയപരിധി വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. നിലവില്‍ ക്യുബെക്കിലെ ഹെല്‍ത്ത് കെയര്‍ ജോലിക്കാരില്‍ 93 ശതമാനം പേരും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരാണ്. ഈ നിലയില്‍ പോലും 22,000 പേരാണ് സസ്‌പെന്‍ഷനെ മുഖാമുഖം കാണുന്നത്.

ഇവരില്‍ നല്ലൊരു ശതമാനം ഒരു ഡോസ് സ്വീകരിച്ചവരോ, ചിലര്‍ വാക്‌സിന്‍ എടുക്കാത്തവരോ ആണ്. ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് നഷ്ടമാകുന്നത് ഹെല്‍ത്ത് സിസ്റ്റത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ഡുബെ പറഞ്ഞു. ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനുള്ള വാക്‌സിനേഷന്‍ സമയപരിധി നീട്ടാനുള്ള തീരുമാനം ദുഷ്‌കരമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

എന്നാല്‍ ക്യുബെക്കിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന വിഷയം ചുമരില്‍ ഇടിച്ച് നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത് ആവശ്യമായി വരികയായിരുന്നു. അപകടം വളരെ കൂടുതലാണ്. ഈ സമയത്ത് ജനങ്ങളുടെ ആരോഗ്യം വെച്ച് കഴിക്കുന്നത് നിരുത്തരവാദപരമാകും, ഡുബെ പറഞ്ഞു.
Other News in this category



4malayalees Recommends