ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് ഇനി വീട്ടില്‍! സ്രവ പരിശോധനയ്ക്കുള്ള മൂന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി റെഗുലേറ്റര്‍; നവംബര്‍ 1 മുതല്‍ ടെസ്റ്റുകള്‍ക്ക് അനുമതി

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് ഇനി വീട്ടില്‍! സ്രവ പരിശോധനയ്ക്കുള്ള മൂന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി റെഗുലേറ്റര്‍; നവംബര്‍ 1 മുതല്‍ ടെസ്റ്റുകള്‍ക്ക് അനുമതി

വീട്ടില്‍ വെച്ച് നടത്താന്‍ കഴിയുന്ന മൂന്ന് കോവിഡ്-19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി ഓസ്‌ട്രേലിയയുടെ ഡ്രഗ് റെഗുലേറ്റര്‍. നവംബര്‍ 1 മുതല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വീട്ടില്‍ നടത്താന്‍ കഴിയും. രണ്ട് ടെസ്റ്റുകള്‍ ഓറല്‍ ഫ്‌ളൂയിഡ് ടെസ്റ്റുകളാണ്. പ്ലാസ്റ്റിക് ട്യൂബില്‍ തുപ്പി ഉമിനീര് ടെസ്റ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മൂന്നാമത്തേത് മൂക്കില്‍ നിന്നുള്ള സ്രവ പരിശോധനയാണ്.


15 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുമെന്നതും ടെസ്റ്റിന്റെ സവിശേഷതയാണ്. ഉപയോക്താവിന് പോസിറ്റീവ് റിസല്‍റ്റ് ലഭിച്ചാല്‍ വിവരം സ്ഥിരീകരിക്കാന്‍ ക്ലിനിക്കില്‍ നിന്നും പരമ്പരാഗത പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. യുഎസ്, യുകെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വീട്ടില്‍ നടത്താന്‍ കഴിയുന്ന ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് അധിക സുരക്ഷ നല്‍കാനുള്ള സുപ്രധാന ചുവടുവെപ്പണെന്നായിരുന്നു ഹണ്ടിന്റെ വാദം.

അതേസമയം നവംബര്‍ 1 മുതല്‍ ഈ ടെസ്റ്റ് ഫലങ്ങള്‍ സ്റ്റേറ്റുകളിലും, ടെറിട്ടറികളിലും ഉപയോഗിക്കാന്‍ അംഗീകരിക്കുന്ന കാര്യത്തില്‍ അതാത് ഭരണകൂടങ്ങളാണ് തീരുമാനം കൈക്കൊള്ളുക.

വാക്‌സിനേഷന്‍ നിബന്ധനകള്‍ അനുസരിച്ച് ലോക്ക്ഡൗണുകള്‍ നീക്കാന്‍ സ്‌റ്റേറ്റുകളും, ടെറിട്ടറികളും തീരുമാനങ്ങള്‍ സ്വീകരിച്ച് വരികയാണ്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ചവര്‍ക്കാണ് വിലക്കുകളില്‍ ഇളവുകള്‍ നല്‍കുന്നത്.
Other News in this category



4malayalees Recommends