കാനഡയില്‍ ഈ മാസം 26ന് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കും ; സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മന്ത്രിസഭ രൂപീകരിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ

കാനഡയില്‍ ഈ മാസം 26ന് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കും ; സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മന്ത്രിസഭ രൂപീകരിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ
കാനഡയില്‍ ഈ മാസം 26ന് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നവംബര്‍ 22 മുതലാണ് രാജ്യത്ത് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മന്ത്രിസഭയ്ക്കാണ് രൂപം നല്‍കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്ഥാനത്തു തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധത്തിനൊപ്പം എല്‍ജിബിടി സമൂഹത്തിനും കാലാവസ്ഥാ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മുഴുവന്‍ അംഗങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ അഫ്ഗാനില്‍ നിന്നുള്‍പ്പെടെ എത്തുന്ന നാല്പതിനായിരത്തോളം അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ് ജസ്റ്റിന്‍ ട്രൂഡോ. പ്രധാനമന്ത്രി തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കനേഡിയന്‍ പൗരന്മാര്‍ അഭയാര്‍ത്ഥികളായി എത്തുന്നവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ട ക്രമീകരണങ്ങളൊരുക്കും. അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Other News in this category



4malayalees Recommends