വിക്ടോറിയയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 15-കാരി; 24 മണിക്കൂറില്‍ മരിച്ച ഏഴ് പേരില്‍ ഒരാളായി കൗമാരക്കാരി; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ 70 ശതമാനത്തിലേക്ക്

വിക്ടോറിയയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 15-കാരി; 24 മണിക്കൂറില്‍ മരിച്ച ഏഴ് പേരില്‍ ഒരാളായി കൗമാരക്കാരി; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ 70 ശതമാനത്തിലേക്ക്

കോവിഡ് മഹാമാരിക്കിടെ വൈറസിന് പോസിറ്റീവായി മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒരു കൗമാരക്കാരി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ച പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.


വിക്ടോറിയയുടെ കോവിഡ്-19 കമ്മാന്‍ഡര്‍ ജെറോയെന്‍ വെയ്മറാണ് വൈറസ് ബാധിച്ച് 15 വയസ്സുകാരി മരിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഏഴ് മരണങ്ങളിലാണ് പെണ്‍കുട്ടിയും ഇടംപിടിച്ചത്. 50 മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള മൂന്ന് പുരുഷന്‍മാരും, രണ്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ വിക്ടോറിയയില്‍ കോവിഡ്-19 മഹാമാരിക്കിടെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 138 ആയി. വളരെ ദുഃഖകരമായ വാര്‍ത്തയാണിത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ല. കോവിഡ് ബാധിച്ച് മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു, വെയ്മാര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.

ശനിയാഴ്ച 1993 പുതിയ ഇന്‍ഫെക്ഷനുകളാണ് വിക്ടോറിയ രേഖപ്പെടുത്തിയത്. ഇതോടെ സ്‌റ്റേറ്റിലെ ആക്ടീവ് കേസുകളുടെ എണ്ണം 21,600 ആയി. വെള്ളിയാഴ്ച 80,000 വൈറസ് ടെസ്റ്റുകളാണ് നടത്തിയത്. 40,000ലേറെ വാക്‌സിന്‍ ഡോസുകളും ജനങ്ങളിലേക്ക് നല്‍കി.

സ്‌റ്റേറ്റിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ 70 ശതമാനത്തിലേക്ക് നീങ്ങുകയാണ്. വിക്ടോറിയയില്‍ 16ന് മുകളില്‍ പ്രായമുള്ള 88.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും, 64.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചതായി വെയ്മാര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends