അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും, ടൂറിസ്റ്റുകളും മടങ്ങിയെത്തും; എല്ലാവര്‍ക്കും റെസ്റ്റൊറന്റിലും, പബ്ബിലും പ്രവേശനം; ഡിസംബറില്‍ ഓസ്‌ട്രേലിയ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ വാക്‌സിനേഷന്‍ സുപ്രധാനമാകും

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും, ടൂറിസ്റ്റുകളും മടങ്ങിയെത്തും; എല്ലാവര്‍ക്കും റെസ്റ്റൊറന്റിലും, പബ്ബിലും പ്രവേശനം; ഡിസംബറില്‍ ഓസ്‌ട്രേലിയ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ വാക്‌സിനേഷന്‍ സുപ്രധാനമാകും

ഓസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്. എന്‍എസ്ഡബ്യുവില്‍ കോവിഡ്-19 വിലക്കുകളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയതോടെ ഡിസംബറില്‍ സാധാരണ ജീവിതം തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മാസം നീണ്ട ലോക്ക്ഡൗണിന് ശേഷം വിലക്കുകളില്‍ ഇളവുകള്‍ ആരംഭിച്ചതോടെ സിഡ്‌നിയില്‍ ജനങ്ങള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.


അടുത്ത തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 80 ശതമാനം ജനസംഖ്യയില്‍ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എത്തുന്നതോടെയാണിത്. നവംബര്‍ 1ന് വീണ്ടും ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 1 മുതലാണ് ഏറ്റവും വലിയ മാറ്റങ്ങള്‍ നടപ്പാകും, ആ ഘട്ടത്തില്‍ വാക്‌സിനെടുത്തവര്‍ ആസ്വദിച്ച സ്വാതന്ത്ര്യം വാക്‌സിനെടുക്കാത്തവര്‍ക്കും നല്‍കും.

ഡിസംബറില്‍ എല്ലാ യാത്രക്കാര്‍ക്കുമായി സ്റ്റേറ്റ് അതിര്‍ത്തി തുറക്കുമെന്നാണ് പ്രതീക്ഷ. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്വീകരിച്ച എല്ലാ എന്‍എസ്ഡബ്യു താമസക്കാര്‍ക്കും നവംബര്‍ 1 മുതല്‍ വിദേശയാത്ര സാധ്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ താമസക്കാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് തിരിച്ചുവരാന്‍ കഴിയുക.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് സിഡ്‌നിയിലേക്ക് യാത്ര ചെയ്യാന്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ആവശ്യമായി വരില്ല. ഡിസംബര്‍ മുതലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കുകയെന്നും വാര്‍ത്തകളുണ്ട്.

വെള്ളിയാഴ്ചയാണ് എന്‍എസ്ഡബ്യു പ്രീമിയര്‍ ഡൊമനിക് പെറാറ്റെട് സ്റ്റേറ്റിലെ ഹോട്ടല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
Other News in this category4malayalees Recommends