ക്രിസ്മസും അവധിക്കാലവും ആഘോഷിക്കാം, അടിസ്ഥാന സുരക്ഷ സ്വീകരിച്ച ശേഷം; അമേരിക്കക്കാരോട് സിഡിസി; വാക്‌സിനെടുക്കേണ്ടത് സുപ്രധാനം; 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനിറക്കാന്‍ ഗവണ്‍മെന്റ്

ക്രിസ്മസും അവധിക്കാലവും ആഘോഷിക്കാം, അടിസ്ഥാന സുരക്ഷ സ്വീകരിച്ച ശേഷം; അമേരിക്കക്കാരോട് സിഡിസി; വാക്‌സിനെടുക്കേണ്ടത് സുപ്രധാനം; 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനിറക്കാന്‍ ഗവണ്‍മെന്റ്

വരാനിരിക്കുന്ന ഹോളിഡേകള്‍ രാജ്യത്തെ ഇപ്പോഴും വേട്ടയാടുന്ന കോവിഡ്-19 മഹാമാരിക്ക് എതിരായ അടിസ്ഥാന സുരക്ഷ സ്വീകരിച്ച ശേഷം ആഘോഷിക്കാന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ അമേരിക്കയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.


'വാക്‌സിനെടുക്കാന്‍ ഇതുവരെ യോഗ്യത നേടാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ മറ്റ് യോഗ്യതയുള്ള, അവര്‍ക്ക് ചുറ്റുമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുകയാണ് വേണ്ടത്', സിഡിസി ഗൈഡന്‍സില്‍ വ്യക്തമാക്കി. ഹോളിഡേ ഒത്തുചേരലുകള്‍ക്ക് കാര്‍ക്കശ്യം കുറച്ച നിലപാടാണ് പുതിയ ഗൈഡന്‍സ് പങ്കുവെയ്ക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം മൂന്നില്‍ രണ്ട് അമേരിക്കക്കാരും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

എന്നിരുന്നാലും സെപ്റ്റംബറില്‍ കുട്ടികള്‍ക്കിടയില്‍ വൈറസ് വ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ അംഗീകരിക്കാത്തതിനാല്‍ ഈ സുരക്ഷ ലഭിക്കാതെയാണ് ഇവര്‍ ക്യാംപസില്‍ എത്തിയത്. ഇതിനിടെ 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ അംഗീകരിക്കാനുള്ള നീക്കത്തിലാണ് ഫെഡറല്‍ ഗവണ്‍മെന്റ്.

നവംബര്‍ ആദ്യത്തോടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ ബൈഡന്‍ ഭരണകൂടം ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനെടുത്ത അമേരിക്കക്കാര്‍ക്ക് ഹാലോവീനും, മറ്റ് ആഘോഷ സീസണുകളും സൗകര്യപൂര്‍വ്വം ആസ്വദിക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി & ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ. ആന്തണി ഫോസി പ്രതികരിച്ചു.

ഹോളിഡേ പരമ്പരാഗതമായി ആഘോഷിക്കുമ്പോള്‍ യോഗ്യരായവര്‍ വാക്‌സിന്‍ സ്വീകരിച്ച് കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്ന് സിഡിസി വ്യക്തമാക്കി.
Other News in this category



4malayalees Recommends