140 മില്ല്യണ്‍ ഡോളറിന്റെ ഹെറോയിന്‍ ഷിപ്‌മെന്റ് പിടിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്; രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; അറസ്റ്റിലായത് ഇറക്കുമതി ചെയ്ത മലേഷ്യന്‍ പൗരന്‍ മാത്രം; ഹെറോയിന്‍ എത്തിയത് സെറാമിക് ടൈല്‍സിനൊപ്പം

140 മില്ല്യണ്‍ ഡോളറിന്റെ ഹെറോയിന്‍ ഷിപ്‌മെന്റ് പിടിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്; രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; അറസ്റ്റിലായത് ഇറക്കുമതി ചെയ്ത മലേഷ്യന്‍ പൗരന്‍ മാത്രം; ഹെറോയിന്‍ എത്തിയത് സെറാമിക് ടൈല്‍സിനൊപ്പം

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി ഓസ്‌ട്രേലിയന്‍ പോലീസ്. 140 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയുള്ള ഹെറോയിന്‍ ഷിപ്‌മെന്റാണ് പോലീസ് പിടിച്ചെടുത്തത്. അനധികൃത മയക്കുമരുന്ന് ഇറക്കുമതിയില്‍ ഒരു മലേഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.


കടല്‍ മാര്‍ഗ്ഗം മലേഷ്യയില്‍ നിന്നും മെല്‍ബണിലെ ഒരു ബിസിനസ്സ് വിലാസത്തിലേക്ക് അയച്ച സെറാമിക് ടൈല്‍സ് കണ്ടെയ്‌നറിലാണ് 450 കിലോഗ്രാം തൂക്കമുള്ള ഷിപ്‌മെന്റ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

മയക്കുമരുന്ന് ഇറക്കുമതി നടത്തിയതിനും, കൊമേഴ്‌സ്യല്‍ അളവില്‍ അതിര്‍ത്തി നിയന്ത്രണമുള്ള മയക്കുമരുന്ന് സൂക്ഷിച്ചതിനുമാണ് അറസ്റ്റിലായ വ്യക്തിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേസില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണെന്ന് പോലീസ് വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും, റോയല്‍ മലേഷ്യ പോലീസും സഹകരിച്ചാണ് കേസില്‍ പ്രവര്‍ത്തിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ സതേണ്‍ കമ്മാന്‍ഡ് ക്രിസി ബാരെറ്റ് പറഞ്ഞു. സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും ദോഷം ചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച് മില്ല്യണ്‍ കണക്കിന് ഡോളര്‍ വരുമാനം തേടുന്നത് തടയുന്നത് തുടരുമെന്നും ബാരെറ്റ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ ഉപയോഗിക്കുന്ന ഓരോ രണ്ട് കിലോ ഹെറോയിനും ഒരു ജീവന്‍ വീതം കവരുന്നുവെന്നാണ് കണക്ക്. ആ വിധത്തില്‍ 225 ജീവനുകളാണ് പോലീസ് ഇതുവഴി രക്ഷിച്ചത്.
Other News in this category



4malayalees Recommends