മൂന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒലിച്ചുപോയുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു ; ഇരുവരും ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍

മൂന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒലിച്ചുപോയുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു ; ഇരുവരും ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍
വാഗമണ്‍ ഭാഗത്തുനിന്നും വരുന്നതിനിടെ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ വിജയന്‍(28) എന്നിവരാണ് മരിച്ചത്.

കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ കാര്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കാര്‍ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ ഒലിച്ചുപോയാണ് അപകടമുണ്ടായത്.Other News in this category4malayalees Recommends