ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് രണ്ടാമത് വിവാഹിതയായി ; വിവാഹവും ഇസ്ലാമിക ആചാര പ്രകാരം

ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് രണ്ടാമത് വിവാഹിതയായി ; വിവാഹവും ഇസ്ലാമിക ആചാര പ്രകാരം
മൈക്രോസോഫ്റ്റിന്റെ അനന്തരാവകാശിയായ ജെന്നിഫര്‍ ഗേയ്റ്റ്‌സ് വിവാഹിതയായി. രണ്ടാം വിവാഹമായിരുന്നു. 30 കാരനായനായേല്‍ നാസ്സര്‍ ആണ് വരന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ന്യുയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇസ്‌ലാം മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തി വിവാഹിതരായി. അതിനു ശേഷമായിരുന്നു ശനിയാഴ്ച്ചയായിരുന്നു പൊതു ചടങ്ങുകള്‍. ഏകദേശം 300ല്‍ അധികം അതിഥികള്‍ ഇതില്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.

അടുത്തിടെ വിവാഹമോചിതരായ പിതാവ് ബില്‍ ഗെയ്റ്റ്‌സും അമ്മ മെലിന്‍ഡ ഗെയ്റ്റ്‌സും വിവാഹ ചടങ്ങില്‍ മകള്‍ക്കൊപ്പമുണ്ടായിരുന്നു. വെളുത്ത വസ്ത്രത്തില്‍ ജെന്നിഫര്‍ മനോഹരമായി കാണപ്പെട്ടു. വിവാഹത്തിന് ഗേറ്റ്‌സ് കുടുംബത്തിന് കുറഞ്ഞത് 2 മില്യണ്‍ ഡോളര്‍ ചിലവാകും. നീണ്ട 27 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിഞ്ഞ ബില്‍ ഗെയ്റ്റ്‌സും മെലിന്‍ഡയും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടു.

ജെന്നിഫറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ജനുവരിയില്‍ നടന്നിരുന്നു. നയലിനെ വിവാഹം ചെയ്യാന്‍ ജെന്നിഫര്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേരും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി, ജെന്നിഫര്‍ ഹ്യൂമന്‍ ബയോളജിയില്‍ ബിരുദവും നയേല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും നേടി.പ്രണയത്തിനൊടുവില്‍ ഒന്നായിരിക്കുകയാണ്.

Other News in this category4malayalees Recommends