ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു ; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് ; നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന റിപ്പോര്‍ട്ടില്‍ ആശങ്ക ; പലയിടത്തും പ്രളയ സമാന സാഹചര്യം

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു ; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് ; നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന റിപ്പോര്‍ട്ടില്‍ ആശങ്ക ; പലയിടത്തും പ്രളയ സമാന സാഹചര്യം
കേരളത്തില്‍ വീണ്ടും ആശങ്കാജനകമായ അവസ്ഥ.ജലനിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടര്‍ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

കക്കിആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തും. പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ടിലേക്ക് എത്തി. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.

പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായ ലെവലിനെക്കാള്‍ മുകളിലാണെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശത്തു പെയ്യുന്ന ശക്തമായ മഴയില്‍ ഡാമുകളുടെ ശേഷി കവിഞ്ഞുള്ള കനത്ത ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തുവിടുന്നതാണ് നല്ലത് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുകയുണ്ടായി.

അതിനിടെ അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എട്ടുജില്ലകളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇനിയും മഴ തുടര്‍ന്നാല്‍ പ്രളയ സമാന സാഹചര്യമാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Other News in this category4malayalees Recommends