ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 3000 പൗണ്ട് ജോയിനിംങ് ബോണസ് ; ക്രിസ്മസ് അടുത്തതോടെ ഡെലിവറി ജീവനക്കാര്‍ക്ക് വന്‍ ശമ്പളം വാഗ്ദാനം നല്‍കി ആമസോണ്‍ ; 20000 താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു

ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 3000 പൗണ്ട് ജോയിനിംങ് ബോണസ് ; ക്രിസ്മസ് അടുത്തതോടെ ഡെലിവറി ജീവനക്കാര്‍ക്ക് വന്‍ ശമ്പളം വാഗ്ദാനം നല്‍കി ആമസോണ്‍ ; 20000 താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു
ക്രിസ്മസ് കാലം ഷോപ്പിങ് ആഘോഷിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് ആമസോണ്‍. ജീവനക്കാരുടെ കുറവു മൂലം ക്രിസ്മസ് ആഘോഷത്തിന് കഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണ് അടിയന്തരമായി താത്കാലിക ജീവനക്കാരെ നിയമിക്കുന്നത്.ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 3000 പൗണ്ട് ജോയിനിങ് ബോണസായി നല്‍കും. ഷോപ്പുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും വെയര്‍ഹൗസിങ് മേഖലയിലും ജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഡെലിവറി ജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുമ്പോള്‍ ആമസോണ്‍ മികച്ച വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

Fulfillment & Operations | Amazon.jobs

അവസാന സമയം ഓര്‍ഡര്‍ ചെയ്താല്‍ പല സാധനങ്ങളും ലഭ്യമാകില്ലെന്ന സ്ഥിതിയാണ്. ക്രിസ്മസ് സമയം കൈകാര്യം ചെയ്യാന്‍ ജീവനക്കാരെ നിയമിക്കുകയാണ് നടപടി. ആമസോണ്‍ ജോബ് വെബ് സൈറ്റില്‍ പരസ്യത്തില്‍ ഒക്ടോബര്‍ 30ന് ജോലിയില്‍ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നും 3000 പൗണ്ട് ജോയിനിങ് ബോണസ് നല്‍കുമെന്നും വ്യക്തമാക്കുന്നു.

മണിക്കൂറില്‍ പത്തു പൗണ്ടായിരിക്കും ശമ്പളം.അതായത് 18200 പൗണ്ടിന്റെ പ്രതിവര്‍ഷ ശമ്പളം. നാഷണല്‍ മിനിമം വേജിനേക്കാള്‍ 2000 പൗണ്ട് കൂടുതലാണിത്. കൂടുതല്‍ സമയം ജോലി ചെയ്ത് വരുമാനം വര്‍ദ്ധിപ്പിക്കാനും അവസരമുണ്ട്. അധികമായി ജോലി ചെയ്താല്‍ മണിക്കൂറില്‍ 15 മുതല്‍ 20 പൗണ്ടു വരെ ഓവര്‍ടൈം അലവന്‍സും ലഭിക്കും. മറ്റ് ആമസോണ്‍ സൈറ്റുകളും തുടക്കക്കാര്‍ക്ക് ആയിരം പൗണ്ടു മുതല്‍ 2000 പൗണ്ടുവരെ ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ആമസോണ്‍ വലിയ വാഗ്ദാനവുമായി എത്തിയതോടെ മറ്റ് കമ്പനികള്‍ക്കും ശമ്പളം കൂട്ടി നല്‍കേണ്ട അവസ്ഥയാണ്.വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് ശമ്പളം മണിക്കൂറില്‍ 13 പൗണ്ട് വരെയാക്കി .ക്രിസ്മസ് കാലഘട്ടം വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടിവരും.

Other News in this category4malayalees Recommends