ദുല്‍ഖറിനെ പോലെ തനിക്ക് സാധിക്കുന്നില്ലല്ലോയെന്ന് ചിന്തിക്കാറുണ്ട് ; പൃഥ്വിരാജ് പറയുന്നു

ദുല്‍ഖറിനെ പോലെ തനിക്ക് സാധിക്കുന്നില്ലല്ലോയെന്ന് ചിന്തിക്കാറുണ്ട് ; പൃഥ്വിരാജ് പറയുന്നു
മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. അതിനൊപ്പം തന്റെ മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രത്തിനായുള്ള ഒരുക്കത്തിലുമാണ് അദ്ദേഹം.

മോഹന്‍ലാലിനോട് എന്ന പോലെ പൃഥ്വിരാജ് അടുത്ത സൗഹൃദം പുലര്‍ത്തുന്ന മറ്റൊരാളാണ് മലയാളത്തിലെ യുവ താരവും മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.

തീര്‍ച്ചയായും വിഷമം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അവിടെയാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ – മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Other News in this category4malayalees Recommends