ക്യൂന്‍സ് ലാന്‍ഡ് അതിര്‍ത്തികള്‍ ക്രിസ്മസോടെ തുറന്നുനല്‍കും ; വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ഇളവുകള്‍ ; പ്രഖ്യാപനവുമായി സ്റ്റേറ്റ് പ്രിമിയര്‍

ക്യൂന്‍സ് ലാന്‍ഡ് അതിര്‍ത്തികള്‍ ക്രിസ്മസോടെ തുറന്നുനല്‍കും ; വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ഇളവുകള്‍ ; പ്രഖ്യാപനവുമായി സ്റ്റേറ്റ് പ്രിമിയര്‍
ക്യൂന്‍സ് ലാന്‍ഡ് അതിര്‍ത്തികള്‍ ക്രിസ്മസോടെ തുറന്നുനല്‍കും. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കുമെന്ന് പ്രീമിയര്‍ അന്നാസ്റ്റാസിയ പലസെക് വ്യക്തമാക്കി.

വിക്ടോറിയയിലേയും ന്യൂ സൗത്ത് വെയില്‍സിലേയും വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡിലേക്ക് യാത്ര ചെയ്യാം. 70 ശതമാനം വാക്‌സിനേഷന്‍ നവംബര്‍ 19 ഓടെ പൂര്‍ത്തിയാക്കും. യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തിയിട്ട് വേണം തിരിച്ചുപോകാനും. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

Surfer's Paradise Beach, Gold Coast, Queensland.

ഡിസംബര്‍ 17ന് ക്യൂന്‍സ്ലാന്‍ഡ് 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.കര വിമാന മാര്‍ഗ്ഗമെത്തുന്ന യാത്രക്കാര്‍ വാക്‌സിനെടുത്തവരും 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരുമായിരിക്കണം.

എല്ലാവരും ഒരുമിച്ചുള്ള നല്ല ദിവസമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീമിയര്‍ പറഞ്ഞു. കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലവും വാക്‌സിനേഷനും ഇല്ലാത്തവര്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റൈനിലിരിക്കണം.

90 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. വാക്‌സിന്‍ എടുക്കാത്തവര്‍ മാത്രം ക്വാറന്റൈന്‍ ചെയ്താല്‍ മതിയാകുമെന്നും പ്രീമിയര്‍ പറഞ്ഞു.

ക്രിസ്മസോടെ നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവാണ് ജനങ്ങളും പ്രതീക്ഷിക്കുന്നത്.

Other News in this category4malayalees Recommends