വാക്‌സിന്‍ സ്വീകരിക്കാതിരുന്ന 30 കാരി ഉള്‍പ്പെടെ അഞ്ചു പേരുടെ ജീവന്‍ നഷ്ടമാക്കി കോവിഡ് ; ന്യൂസൗത്ത് വെയില്‍സില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കോവിഡ് കേസുകള്‍ കുതിക്കുമെന്ന് ആശങ്ക

വാക്‌സിന്‍ സ്വീകരിക്കാതിരുന്ന 30 കാരി ഉള്‍പ്പെടെ അഞ്ചു പേരുടെ ജീവന്‍ നഷ്ടമാക്കി കോവിഡ് ; ന്യൂസൗത്ത് വെയില്‍സില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കോവിഡ് കേസുകള്‍ കുതിക്കുമെന്ന് ആശങ്ക
ന്യൂസൗത്ത് വെയില്‍സില്‍ 300 ഓളം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചോളം പേര്‍ മരിക്കുകയും ചെയ്തു. 606 പേര്‍ ചികിത്സയിലിരിക്കേ 132 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്ക പ്രീമിയര്‍ പങ്കുവച്ചു. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഉയരും, വലിയ വെല്ലുവിളിയാണ് വരും ദിവസങ്ങളിലും കാത്തിരിക്കുന്നതെന്നാണ് പ്രീമിയറിന്റെ അഭിപ്രായം. ഇന്നത്തെ കോവിഡ് മരണത്തില്‍ ഒരു 30 വയസുകാരിയും ഉള്‍പ്പെടുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് 30 കാരിയായ ഇവര്‍ വാക്‌സിന്‍ സ്വീകരിക്കാതിരുന്നത്. ജോണ്‍ ഹണ്ടര്‍ വാലി ആശുപത്രിയില്‍ വച്ചാണ് സംഭവം.

സിഡ്‌നിയില്‍ നിന്നുള്ള 50 കാരന്‍ മരിച്ചത് കോണ്‍കോര്‍ഡ് ആശുപത്രിയില്‍ വച്ചാണ്. ഇദ്ദേഹവും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. ഇന്നര്‍ വെസ്റ്റില്‍ നിന്നും മരിച്ച 60 കാരിയും വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. സിഡ്‌നിയിലെ സൗത്ത് വെസ്റ്റില്‍ മരിച്ച 70 കാരി ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചിരുന്നത്.മറ്റൊരു 80 കാരിയായ സ്ത്രീയും ആദ്യ ഡോസ് വാക്‌സിന്‍ മാത്രമായിരുന്നു സ്വീകരിച്ചത്.

വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ മരണ നിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം. വാക്‌സിനേഷന്‍ നിരക്ക് നിശ്ചിത കണക്കില്‍ എത്തിയാല്‍ കൂടുതല്‍ ഇളവുകളും നല്‍കും.


Other News in this category4malayalees Recommends