അരിസോണ മരുഭൂമിയില്‍ തുണയില്ലാതെ അലഞ്ഞെത്തിയത് നാലും ആറും വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സഹായവുമായി പെട്രോളിങ് നടത്തിയ പൊലീസ് സംഘം ; കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി കൈമാറും

അരിസോണ മരുഭൂമിയില്‍ തുണയില്ലാതെ അലഞ്ഞെത്തിയത് നാലും ആറും വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സഹായവുമായി പെട്രോളിങ് നടത്തിയ പൊലീസ് സംഘം ; കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി കൈമാറും
യുഎസിലെ അരിസോണ മരുഭൂമിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുന്നിലെത്തിയ നാലും ആറും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ രക്ഷിച്ചു. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയ്ക്ക് സമീപം അമേരിക്കന്‍ പ്രദേശത്താണ് ഇഴരെത്തിയത്. ഇരുവരേയും രക്ഷിച്ചു സുരക്ഷിതമായി കസ്റ്റഡിയിലുള്ളതായി യുഎസ് ബോര്‍ഡര്‍ പട്രോള്‍ അറിയിച്ചു.

A US Border Patrol agent is seen walking with two young sisters found Tuesday, October 12, 2021, wandering alone near the Arizona border.

കുടുംബത്തിന് കുട്ടികളെ കൈമാറാന്‍ നീക്കം നടത്തുന്നുണ്ട്. കുട്ടികളുടെ കൈയ്യില്‍ യുഎസിലുണ്ടെന്ന് കരുതപ്പെടുന്ന പിതൃ സഹോദരിയുടെ വിലാസമുള്‍പ്പെട്ട കുറിപ്പുമുണ്ടായിരുന്നു. നിലവില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസ് അധികൃതരുടെ സംരക്ഷണയിലുള്ള കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും. അവിടെ നിന്നാണ് ബന്ധുക്കള്‍ക്ക് കൈമാറുക.ആരുമില്ലാതെ വരുന്ന കുട്ടികളായ അഭയാര്‍ത്ഥികള്‍ യുഎസിലേക്ക് കടക്കാന്‍ യുമയിലൂടെയാണ് ശ്രമിക്കുന്നത്.

Other News in this category4malayalees Recommends