നിങ്ങള്‍ പറയുന്നത് സൂപ്പര്‍സ്റ്റാറിന്റെ മകനെക്കുറിച്ചാണ്, ജയിലില്‍ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിംകള്‍ക്ക് വേണ്ടി ആര് സംസാരിക്കും; ഉവൈസി

നിങ്ങള്‍ പറയുന്നത് സൂപ്പര്‍സ്റ്റാറിന്റെ മകനെക്കുറിച്ചാണ്, ജയിലില്‍ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിംകള്‍ക്ക് വേണ്ടി ആര് സംസാരിക്കും; ഉവൈസി
മയക്ക് മരുന്ന് കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജയിലില്‍ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുകയെന്നും ശക്തരായ അച്ഛന്മാര്‍ ഉള്ളവര്‍ക്കുവേണ്ടിയല്ലെന്നും ഉവൈസി പറഞ്ഞു.

ആര്യന്‍ ഖാന്റെ അറസ്റ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഉവൈസിയുടെ പ്രതികരണം. നിങ്ങള്‍ പറയുന്നത് സൂപ്പര്‍സ്റ്റാറിന്റെ മകനെക്കുറിച്ചാണ്. ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ 27 ശതമാനമെങ്കിലും മുസ്ലിംകളാണ്. ആരാണ് അവര്‍ക്ക് വേണ്ടി സംസാരിക്കുക എന്നായിരുന്നു. ഉവൈസിയുടെ മറുപടി.

ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിന് ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകയായിരുന്നു. മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോഴുള്ളത്.

അതേസമയം ആഡംബരകപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ ആര്യന്‍ ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയതായി റിപ്പോര്‍ട്ട്. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ആര്യന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends