ഷാരൂഖ് ഖാന്റെ ആ ബിഗ് ബഡ്ജറ്റ് ചിത്രം സാമന്ത ഉപേക്ഷിച്ചതിന്റെ കാരണം, വിവാഹമോചനത്തില്‍ നടിയെ വിമര്‍ശിക്കുന്നവരറിയാന്‍

ഷാരൂഖ് ഖാന്റെ ആ ബിഗ് ബഡ്ജറ്റ് ചിത്രം സാമന്ത ഉപേക്ഷിച്ചതിന്റെ കാരണം, വിവാഹമോചനത്തില്‍ നടിയെ വിമര്‍ശിക്കുന്നവരറിയാന്‍
സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരായതിന്റെ കാരണം തിരയലാണ് ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ ജോലി. കുടുംബ ബന്ധം തകരാനുള്ള പ്രധാനകാരണങ്ങളെല്ലാം സാമന്തയുടെ തലയില്‍ കെട്ടിവെക്കുന്നതാണ് ഭൂരിപക്ഷം കമന്റുകളും അമ്മയാവാന്‍ സാമന്ത ഒരുക്കമായിരുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ അക്കിനേനി കുടുംബവുമായി ഒത്ത് പോകുന്നതിനായി രണ്ട് വമ്പന്‍ പ്രോജക്ടുകള്‍ സാമന്ത ഉപേക്ഷിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇതില്‍ ഒന്ന് ഷാരൂഖ് ഖാന്റെ ലയണ്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു. സാമന്ത നോ പറഞ്ഞതോടെ നയന്‍താരയെ വച്ചാണ് സിനിമയുടെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നത്. ആറ്റ്‌ലീയാണ് സിനിമയുടെ സംവിധായകന്‍. അമ്മയാവുന്നതിനുള്ള ഒരുക്കത്തിനായിട്ടാണ് സാമന്ത സിനിമയില്‍ ഇടവേള എടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ രണ്ടിനാണ് താരജോഡികളായ സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ തീരുമാനിച്ചത്. ദാമ്പത്യത്തിന്റെ നാലാം വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. എന്നാല്‍ വിവാഹമോചനത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇരുവരും മൗനം പാലിച്ചതോടെ ആരാധകരും, മാധ്യമങ്ങളും നിരവധി കാരണങ്ങള്‍ നിരത്തുകയായിരുന്നു.


Other News in this category4malayalees Recommends