കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം

കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം
കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം. കോവിഡ് ചികിത്സ ശൈഖ് ജാബിര്‍ ആശുപത്രിയിലും മിശ്രിഫിലെ കോവിഡ് കെയര്‍ സെന്ററിലും മാത്രം പരിമിതപ്പെടുത്തുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ പരിഗണയിലുള്ളത്. മാസാവസാനത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍സ്റ്റിട്യുഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ സമയമായെന്നും രോഗബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നും മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ്. നിലവില്‍ രാജ്യത്താകെ 577 കോവിഡ് കേസുകളാണുള്ളത്. ഇതില്‍ 25 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. 8 പേര്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നതൊഴിച്ചാല്‍ ആശങ്കയുടെ സാഹചര്യമില്ല

Other News in this category



4malayalees Recommends