നടന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പുതിയ ലുക്ക് വൈറലായിരിക്കുകയാണ്. കറുത്ത കോട്ട് ധരിച്ച് പ്രൗഢിയോടെ മെഴ്സിഡസ് ബെന്സിനടുത്തേയ്ക്കുള്ള അബ്രഹാം ഖുറേഷിയുടെ വരവ് ലൂസിഫര്‍ കണ്ടവരാരും മറക്കാനിടയില്ല. അതു പോലെ തന്നെ ശ്രദ്ധ നേടിയ ഒന്നാണ് ഖുറേഷി ധരിക്കുന്ന കണ്ണടയും. അതേ ലുക്കിലാണ് പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം
എന്നാല്‍ നാട് പ്രളയത്തില്‍ മുങ്ങി നില്ക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതിന് വലിയ വിമര്‍ശനവും മോഹന്‍ലാലിനെതിരെ ഉയരുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ, മുള്ളന്‍ കൊല്ലി വേലായുധന് സെക്കന്‍ഡ് പാര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്, പ്രളയത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതാമോ പറ്റില്ലല്ലേ എന്നിങ്ങനെ കമന്റുകളുടെ നീണ്ട നിര തന്നെയുണ്ട്.
അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നേരത്തെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലായിരുന്നു താരം.