വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന താല്‍ക്കാലിക സ്ഥാപനങ്ങള്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒന്റാരിയോ; ആധുനിക കാലത്തെ അടിമത്തം അനുവദിക്കില്ലെന്ന് മന്ത്രി; ശമ്പളം കൊടുക്കാതെ പറ്റിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കും

വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന താല്‍ക്കാലിക സ്ഥാപനങ്ങള്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒന്റാരിയോ; ആധുനിക കാലത്തെ അടിമത്തം അനുവദിക്കില്ലെന്ന് മന്ത്രി; ശമ്പളം കൊടുക്കാതെ പറ്റിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കും

വിദേശത്ത് നിന്നും താല്‍ക്കാലിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഒന്റാരിയോ ഗവണ്‍മെന്റ്. ജീവനക്കാരെ ചൂഷണം ചെയ്യുന്ന താല്‍ക്കാലിക ഏജന്‍സികള്‍ അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


താല്‍ക്കാലിക സഹായ ഏജന്‍സികള്‍ക്ക് ലൈസന്‍സിംഗ് നിര്‍ബന്ധമാക്കാനും, എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രൊവിന്‍സിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ലേബര്‍ മന്ത്രാലയം തയ്യാറാക്കുന്നത്.

ജോലിക്കാരെ അനധികൃത ചൂഷണത്തിന് വിധേയമാക്കുന്നതും, ശമ്പളം നല്‍കാതിരുന്നാല്‍ ഇത് തിരിച്ചുപിടിക്കാനും അധികാരമുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ സംഘത്തെയും ഇതിന്റെ ഭാഗമായി സൃഷ്ടിക്കും. അസ്ഥിരതയുള്ള ജോലിക്കാരും, വലിയ ബിസിനസ്സുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ക്രമപ്പെടുത്താനാണ് ഈ നീക്കമെന്ന് ലേബര്‍, ട്രെയിനിംഗ്, സ്‌കില്‍സ് ഡെവലപ്‌മെന്റ് മന്ത്രി മോണ്ടെ മക്‌നോട്ടണ്‍ വിശദീകരിച്ചു.

നിയമം തെറ്റിച്ച് കളിക്കുന്ന താല്‍ക്കാലിക സഹായ ഏജന്‍സികളെയും, റിക്രൂട്ടര്‍മാരെയും വെളിച്ചത്ത് കൊണ്ടുവരാനാണ് ഒരുങ്ങുന്നതെന്ന് മക്‌നോട്ടണ്‍ സിബിസി ന്യൂസിനോട് പറഞ്ഞു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചും, മിനിമം വേജിലും താഴെ ശമ്പളം നല്‍കിയും താല്‍ക്കാലിക വിദേശ ജീവനക്കാരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക കാലത്തെ അടിമത്ത പരിപാടിയാണ് ഇതെന്നും, അത് തുടരാന്‍ കഴിയില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഒന്റാരിയോയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന 2000-ലേറെ താല്‍ക്കാലിക സഹായ ഏജന്‍സികളുണ്ട്. ഇവരില്‍ ചിലര്‍ ജീവനക്കാരെ ചൂഷണം ചെയ്യുകയും, 3.3 മില്ല്യണ്‍ ഡോളര്‍ ശമ്പളം നല്‍കാതെ വഞ്ചിക്കുകയും ചെയ്‌തെന്നാണ് ലേബര്‍ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
Other News in this category



4malayalees Recommends