ഈ സ്വാതന്ത്ര്യം അല്‍പ്പം ഓവറല്ലേ? കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ കായിക താരമായി വനിതാ ഫുട്‌ബോളര്‍; ജോലി ചെയ്യുന്നത് ഐസിയു നഴ്‌സായി!

ഈ സ്വാതന്ത്ര്യം അല്‍പ്പം ഓവറല്ലേ? കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ കായിക താരമായി വനിതാ ഫുട്‌ബോളര്‍; ജോലി ചെയ്യുന്നത് ഐസിയു നഴ്‌സായി!

ഒരു കായിക താരം കോവിഡ്-19ന് എതിരായ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ അതൊരു വലിയ വിഷയമാകില്ല. എന്നാല്‍ അതേ കായികതാരം ഒരു ഐസിയു നഴ്‌സായി കൂടി ജോലി ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതൊരു പ്രശ്‌നമായി മാറും. എഎഫ്എല്‍ഡബ്യു താരവും, രണ്ട് തവണ പ്രീമിയര്‍ഷിപ്പ് ജേതാവുമായ ഡെനി വാണ്‍ഹാഗെനാണ് കോവിഡ് വാക്‌സിന്‍ നിരസിച്ച് കൊണ്ട് ഞെട്ടിച്ചിരിക്കുന്നത്.


അഡലെയ്ഡ് ക്രോസ് താരമായ ഡെനി താന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ക്ലബിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ലീഗില്‍ വാക്‌സിന്‍ വിരുദ്ധത പ്രഖ്യാപിച്ച ആദ്യ താരമായി ഇവര്‍ മാറി. സൗത്ത് ഓസ്‌ട്രേലിയയില്‍ എഎഫ്എല്‍ഡബ്യു, എഎഫ്എല്‍ താരങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല.

എന്നാല്‍ ഒരു നഴ്‌സായി ജോലി ചെയ്യുന്നതിനാല്‍ നവംബര്‍ 1നകം ഒരു ഡോസെങ്കിലും ഡെനി സ്വീകരിക്കേണ്ടതുണ്ട്. 2020ല്‍ ഹെല്‍ത്ത് കെയര്‍ ഹീറോസും, 2021ല്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ ആവശ്യമില്ലാത്ത വ്യക്തിയുമായി മാറുന്നതില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് 28-കാരിയായ ഡെനി വ്യക്തമാക്കിയത്.

സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനത്ത് വാക്‌സിന്‍ വിരുദ്ധ മാര്‍ച്ച് നടന്നപ്പോള്‍ 'തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരങ്ങളുടെ മാര്‍ച്ച്' എന്നാണ് ഡെനി പിന്തുണ അറിയിച്ച് കുറിപ്പിട്ടത്.

വാക്‌സിനെടുക്കാതെ അത്‌ലറ്റായി തുടരാന്‍ കഴിയുമെങ്കിലും ഐസിയു നഴ്‌സായി തുടരാന്‍ കഴിയുമോയെന്ന് നിലവിലെ സാഹചര്യങ്ങളില്‍ സംശയമുണ്ട്.
Other News in this category4malayalees Recommends