രോഗികളെ കാണാന്‍ തയ്യാറല്ലെന്ന് ജിപിമാര്‍; ഹെല്‍ത്ത് സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങാതെ രോഗികളുടെ അവകാശം നിഷേധിക്കാന്‍ എന്‍എച്ച്എസ് പ്രാക്ടീസുകള്‍; സറെ, സസെക്‌സ്, സൗത്ത് വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളിലെ കമ്മിറ്റികള്‍ വിമതനീക്കം നയിക്കുന്നു

രോഗികളെ കാണാന്‍ തയ്യാറല്ലെന്ന് ജിപിമാര്‍; ഹെല്‍ത്ത് സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങാതെ രോഗികളുടെ അവകാശം നിഷേധിക്കാന്‍ എന്‍എച്ച്എസ് പ്രാക്ടീസുകള്‍; സറെ, സസെക്‌സ്, സൗത്ത് വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളിലെ കമ്മിറ്റികള്‍ വിമതനീക്കം നയിക്കുന്നു

കൂടുതല്‍ രോഗികളെ മുഖാമുഖം കാണാനുള്ള ഹെല്‍ത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉറച്ച് ഡോക്ടര്‍മാര്‍. ഗൈഡ്‌ലൈന്‍ അവഗണിക്കാനാണ് നൂറുകണക്കിന് ജിപിമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ജിപിമാരിലേക്ക് എത്തിച്ചേരാനുള്ള അവസരം മെച്ചപ്പെടുത്താനുള്ള പദ്ധതികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് സതേണ്‍ ഇംഗ്ലണ്ടില്‍ ലക്ഷക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്ന പ്രാക്ടീസുകള്‍ക്ക് നല്‍കിയിട്ടുള്ള ഉപദേശം.


കഴിഞ്ഞ ആഴ്ചയാണ് രോഗികള്‍ക്ക് ഫാമിലി ഡോക്ടര്‍മാരില്‍ നിന്നും മുഖാമുഖം അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെടാനുള്ള അവകാശം ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന നടപടികളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് സറെ, സസെക്‌സ്, സൗത്ത് വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളിലെ ജിപി പ്രാക്ടീസുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നിര്‍ദ്ദേശങ്ങളില്‍ ഒരു വിധത്തിലും പങ്കെടുക്കേണ്ടെന്നാണ് മേഖലയിലെ ജിപിമാരെ പ്രതിനിധീകരിക്കുന്ന ലോക്കല്‍ മെഡിക്കല്‍ കമ്മിറ്റി മേധാവി കത്തില്‍ അറിയിച്ചിരിക്കുന്നത്. എന്നുമാത്രമല്ല രോഗികളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ 250 മില്ല്യണ്‍ പാക്കേജ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, മാധ്യമങ്ങളുടെ പ്രചരണങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും എല്‍എംസി അവകാശപ്പെട്ടു.

എന്നാല്‍ ഈ വിധത്തിലുള്ള അരാജകത്വം തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് രോഗികളുടെ ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെട്ടു. വിമതനീക്കം രാജ്യത്തെ കൂടുതല്‍ ജിപി സര്‍ജറികളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. ഇത് ഡോക്ടര്‍മാരെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്ക് ഭീഷണിയായി മാറും.

അതേസമയം സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ വളരെയേറെ അസന്തുഷ്ടരാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രതികരിച്ചു. അടുത്തതായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിച്ച് വരികയാണെന്നും ബിഎംഎ അറിയിച്ചു.
Other News in this category4malayalees Recommends