കുടുംബങ്ങള്‍ക്ക് നല്‍കുമോ വാറ്റ് ആശ്വാസം? എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറച്ച് ജീവിതച്ചെലവ് കുറയ്ക്കാന്‍ ചാന്‍സലര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ സെയില്‍സ് ടാക്‌സുമായി ഋഷി സുനാക് മുന്നോട്ട്

കുടുംബങ്ങള്‍ക്ക് നല്‍കുമോ വാറ്റ് ആശ്വാസം? എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറച്ച് ജീവിതച്ചെലവ് കുറയ്ക്കാന്‍ ചാന്‍സലര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ സെയില്‍സ് ടാക്‌സുമായി ഋഷി സുനാക് മുന്നോട്ട്

കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളിന്മേലുള്ള വാറ്റ് വെട്ടിക്കുറച്ച് ജനങ്ങളുടെ ജീവിതച്ചെലവ് കുറച്ച് നല്‍കാന്‍ ചാന്‍സലര്‍ ബജറ്റ് പ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 5 ശതമാനം നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് ചാന്‍സലറെന്നാണ് സൂചനകള്‍. സാമ്പത്തിക പാക്കേജില്‍ ഒരുപാട് സ്വാതന്ത്ര്യം എടുക്കാന്‍ ഋഷി സുനാകിന് നിലവിലെ അവസ്ഥയില്‍ സാധിക്കില്ല.


വാറ്റ് നിരക്കുകള്‍ കേന്ദ്ര അടിസ്ഥാനത്തില്‍ ഇയുവുമായി ചേര്‍ന്നാണ് ഇതുവരെ നിശ്ചയിച്ചിരുന്നത്. വാറ്റ് നിരക്ക് കുറച്ച് ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം കുറച്ചാല്‍ ബ്രക്‌സിറ്റ് നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ ബോറിസ് ജോണ്‍സന് അവകാശവും ലഭിക്കും. ബജറ്റ് അടുത്ത് വരുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ബിസിനസ്സ് നിരക്കുകളില്‍ മാറ്റം വരുത്താനുള്ള പദ്ധതി മാറ്റിവെച്ച് ഓണ്‍ലൈന്‍ സെയില്‍സ് ടാക്‌സ് പദ്ധതിയുമായി മുന്നോട്ട് പോകാനവാണ് ചാന്‍സലര്‍ ആഗ്രഹിക്കുന്നത്. നാച്വറല്‍ ഗ്യാസിന്റെ ഹോള്‍സെയില്‍ വിലകള്‍ കുതിച്ചുയര്‍ന്നതാണ് എനര്‍ജി ബില്ലുകള്‍ കുതിച്ചുയരാന്‍ കാരണമായത്. ഇതോടെ നിരവധി ചെറുകിട സപ്ലൈയര്‍മാര്‍ സേവസം അവസാനിപ്പിച്ചിരുന്നു.

കുടുംബങ്ങള്‍ക്കുള്ള വിലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്യാപ് നിലവില്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, ഏപ്രില്‍ മാസത്തില്‍ വലിയൊരു കുതിച്ചുചാട്ടം തന്നെ ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. പണപ്പെരുപ്പത്തിന്റെ സമ്മര്‍ദത്തില്‍ പ്രതിരോധ നടപടികള്‍ വേണമെന്ന് ടോറി എംപിമാര്‍ സുനാകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിന്ററില്‍ ഭക്ഷണം കഴിക്കണോ, ഹീറ്റിംഗ് ചെയ്യണോ എന്ന ചോദ്യമാണ് ജനങ്ങള്‍ നേരിടുന്നത്. ഈ ഘട്ടത്തില്‍ വാറ്റ് നിരക്ക് കുറച്ച് അല്‍പ്പം ആശ്വാസം പകരാനാണ് ചാന്‍സലറുടെ നീക്കങ്ങള്‍.
Other News in this category4malayalees Recommends