കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചു ; കുടുംബത്തിലെ നാലു പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ 17 കാരി അറസ്റ്റില്‍ ; പിടിയിലായത് മൂന്നു മാസങ്ങള്‍ക്ക് ശേഷം

കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചു ; കുടുംബത്തിലെ നാലു പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ 17 കാരി അറസ്റ്റില്‍ ; പിടിയിലായത് മൂന്നു മാസങ്ങള്‍ക്ക് ശേഷം
കുടുംബത്തിലെ നാലുപേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പതിനേഴുകാരി മൂന്നു മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെയാണ് പെണ്‍കുട്ടി കൊലപ്പെടുത്തിയത്. ജൂലൈ 12നായിരുന്നു സംഭവം.

ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്(45), ഭാര്യ സുധാഭായ്(40), മകള്‍ രമ്യ(16), ഗുന്ദിഭായ്(80) എന്നിവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവശനിലയിലായി മരിക്കുകയായിരുന്നു. മകന്‍ രാഹുലും ഭക്ഷണം കഴിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.

റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് തിപ്പനായികിന്റെ മൂത്തമകള്‍ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൂലിപ്പണിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം.

പെണ്‍കുട്ടിയുടെ അമ്മ ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. എന്നാല്‍ ഇതിനിടെ വീട്ടില്‍ കറണ്ട് പോയിരുന്നു. ഈ സമയത്ത് ആരോ വീട്ടില്‍ കയറി വിഷം കലര്‍ത്തിയതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്.

ഭക്ഷണം ഉണ്ടാക്കനായി ഉപയോഗിച്ച സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയിച്ചിരുന്നു. പിന്നീട് സംശയം പെണ്‍കുട്ടിയിലേക്ക് എത്തുകയായിരുന്നു. സംഭവദിവസം പെണ്‍കുട്ടി പലഹാരം കഴിക്കാതിരുന്നതും സംശയം ബലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു.

വീട്ടുകാര്‍ വഴക്കു പറയുന്നതിലുള്ള വൈരാഗ്യമാണ്. കൊലപാതകത്തിലേക്ക് നയിച്ചത്. കൂലിപ്പണിയ്ക്ക് പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ് കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.Other News in this category4malayalees Recommends