കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറക്കുമ്പോള്‍ ജനം ഭയക്കുന്നത് 2018 ആവര്‍ത്തിക്കുമോയെന്ന് ? നാലു ദിവസം ശക്തമായ മഴ പ്രവചിച്ചതോടെ ജനം പരിഭ്രാന്തിയില്‍ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറക്കുമ്പോള്‍ ജനം ഭയക്കുന്നത് 2018 ആവര്‍ത്തിക്കുമോയെന്ന് ? നാലു ദിവസം ശക്തമായ മഴ പ്രവചിച്ചതോടെ ജനം പരിഭ്രാന്തിയില്‍ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍
2018 ലുണ്ടായ വെള്ളപ്പൊക്കം പേടിപ്പെടുത്തുന്ന ഒന്നാണ് കേരളത്തിന്. ഇപ്പോഴിതാ ഇടുക്കി ഡാം ഉള്‍പ്പെടെ തുറക്കുമ്പോള്‍ വീണ്ടും 2018ലെ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് ജനം. എന്നാല്‍ ഭയക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കനത്ത മഴയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ മുന്‍കരുതല്‍ എന്നോണം സംസ്ഥാനത്തെ ഡാമുകള്‍ തുറന്ന് ജല നിരപ്പ് ക്രമീകരിക്കുമ്പോള്‍ 2018 ലെ സാഹചര്യം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.

ഇടമലയാര്‍ ഡാം തുറന്നതിന് പിന്നാലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് കെഎസ്ഇഡി എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു പിഎന്‍ ആണ് ഇക്കാര്യം വ്യമാക്കിയത്. നിലവില്‍ പെരിയാറില്‍ നാല്‍പത് സെന്റീമീറ്റര്‍ മാത്രമായിരിക്കും ജല നിരപ്പ് ഉയരുക. ഭൂതത്താന്‍ കെട്ടിലെ ഉള്‍പ്പെടെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി ഡാം തുറക്കുമ്പോള്‍ ജലനിരപ്പ് ഉള്‍പ്പെടെ ക്രമാതീതമായി ഉയര്‍ന്ന് പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയില്ല. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ഇടമലയാറില്‍ നിന്നും ജലം തുറന്ന് വിടുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ആറ് മണിയോടെയാണ് ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടമലയാറിലെ വെള്ളം രാവിലെ എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ കാലടി, ആലുവ മേഖലയിലും വെള്ളമെത്തുമെന്നാണ് വിലയിരുത്തല്‍. പെരിയാറില്‍ ഒരു മീറ്ററോളം ജല നിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. പരമാവധി അമ്പത് ക്യു മക്‌സ് വെള്ളമാണ് തുറന്ന് വിടുന്നത്. ഇതോടെ പമ്പാ നദിയില്‍ പത്ത് സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്താനാണ് തീരുമാനം.

ബുധനാഴ്ച മുതല്‍ ശക്തമായ മഴ സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കേ മഴ പെയ്യുന്നത് ആശങ്കയാകുകയാണ്.

Other News in this category4malayalees Recommends