ഹിന്ദു ഉത്സവമായ ദീപാവലിക്ക് മുകളില്‍ അനാവശ്യമായി മതേതരത്വവും മുസ്ലീം സംസ്‌കാരവും ഉള്‍പ്പെടുത്തിയെന്ന പേരില്‍ പ്രതിഷേധം ; പരസ്യം പിന്‍വലിച്ച് ഫാബ് ഇന്ത്യ

ഹിന്ദു ഉത്സവമായ ദീപാവലിക്ക് മുകളില്‍ അനാവശ്യമായി മതേതരത്വവും മുസ്ലീം സംസ്‌കാരവും ഉള്‍പ്പെടുത്തിയെന്ന പേരില്‍ പ്രതിഷേധം ; പരസ്യം പിന്‍വലിച്ച് ഫാബ് ഇന്ത്യ
ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ പുതിയ ദീപാവലി പരസ്യം പിന്‍വലിച്ച് പ്രമുഖ വസ്ത്ര വ്യാപാരികളായ ഫാബ് ഇന്ത്യ. ദീപാവലിയോട് അനുബന്ധിച്ച് 'ജഷ്ന്‍എറിവാസ്' എന്ന പേരില്‍ ആരംഭിച്ച കളക്ഷന്റെ പരസ്യത്തിനെതിരെയാണ് ബോയ്‌കോട്ട് പ്രചാരണം ആരംഭിച്ചത്. ഹിന്ദു ഉത്സവമായ ദീപാവലിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പരസ്യമെന്നായിരുന്നു ആരോപണം. ഹിന്ദു സംഘടനകളില്‍ നിന്നും ബിജെപി അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും പ്രതിഷേധമേറ്റെടുക്കുകയും തുടര്‍ന്ന് #ബോയ്‌കോട്ട് ഫാബ് ഇന്ത്യ ഹാഷ്ടാഗ് ട്രന്‍ഡിംഗാവുകയും ചെയ്തു. ഇതോടെയാണ് ഫാബ് ഇന്ത്യയുടെ പിന്മാറ്റം

ദീപാവലി 2021 കളക്ഷന്റെ പ്രമോഷണല്‍ പോസ്റ്റായി ഫാബിന്ത്യയുടെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിവാദം ആരംഭിച്ചത്. 'സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും ഉത്സവത്തെ സ്വാഗതം ചെയ്യുന്ന് ഈ ആഘോഷവേളയില്‍, ഇന്ത്യന്‍ സംസ്‌കാരത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ഫാബിന്ത്യയുടെ ജഷ്ന്‍ഇറിവാസ് ശേഖരം അവതരിപ്പിക്കുന്നു'' എന്നായിരുന്നു മോഡലുകളുടെ ചിത്രത്തോടൊപ്പമുള്ള പരസ്യത്തിന്റെ അടിക്കുറിപ്പ്. എന്നാല്‍ ട്വീറ്റ് ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ഹിന്ദു ഉത്സവമായ ദീപാവലിക്ക് മുകളില്‍ അനാവശ്യമായി മതേതരത്വവും മുസ്ലീം സംസ്‌കാരവും ഉള്‍പ്പെടുത്തിയെന്നും ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി. ഇത്തരം കൂട്ടിച്ചേര്‍ക്കലുകളോടെ ഹിന്ദു മതത്തെ അവഹേളിക്കുകയാണ് ഫാബ് ഇന്ത്യ ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നു. പരമ്പരാകതമായി നെറ്റിയില്‍ തൊടാറുള്ള കുങ്കുമക്കുറിയടക്കം മോഡലുകളിലില്ലെന്ന് എന്നടക്കം പരാമര്‍ശിക്കപ്പെട്ടു. പ്രചാരണം ശക്തമായതോടെ ട്വിറ്റര്‍ പോസ്റ്റ് ഫാബ് ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യവും പിന്‍വലിക്കുന്നത്.

Other News in this category4malayalees Recommends