ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ചു ; 22 കാരിയായ നഴ്‌സ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ തൂങ്ങി മരിച്ചു

ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ചു ; 22 കാരിയായ നഴ്‌സ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ തൂങ്ങി മരിച്ചു
ജോലി ചെയ്യുന്ന ആശുപത്രിയിലെ സ്‌റ്റോര്‍ റൂമില്‍ 22കാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍. ഗുജറാത്തിലെ ഭാവ്‌നഗറിലെ സര്‍ തക്തസിംജി ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. ഭാവ്‌നഗറിലെ രോഹിദാസ് വാസ് സ്വദേശിയായ അമി മക്‌വാനയാണ് മരിച്ചത്.

ഇഷ്ടമില്ലാത്ത വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാത്ത വിഷമത്തിലാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒന്നരമാസം മുമ്പാണ് കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ അമി ജോലിയില്‍ പ്രവേശിച്ചത്. ആശുപത്രി കെട്ടിടത്തിലെ ഏഴാംനിലയിലെ സ്‌റ്റോര്‍റൂമിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

അമിയുടെ ഡ്യൂട്ടി രാത്രി എട്ടുമണിക്ക് അവസാനിച്ചിരുന്നു. സ്‌റ്റോറൂമില്‍നിന്ന് അമിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. 'രണ്ടുപേജുള്ള ആത്മഹത്യകുറിപ്പില്‍ മാതാപിതാക്കള്‍ അമിക്കായി ഒരു വരനെ കണ്ടെത്തിയതായും അയാളെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു' പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends