ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്കായി 500 മില്യണ്‍ ഡോളറിന്റെ പുനരുജ്ജീവന പദ്ധതി ; അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് കൈത്താങ്ങാകും

ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്കായി 500 മില്യണ്‍ ഡോളറിന്റെ പുനരുജ്ജീവന പദ്ധതി ; അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് കൈത്താങ്ങാകും
ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്കായി 500 മില്യണ്‍ ഡോളര്‍ പദ്ധതി പ്രഖ്യാപിച്ച് ന്യൂസൗത്ത് വെയില്‍സ്. സുരക്ഷിതമായ താമസവും വിദ്യാഭ്യാസവും ട്രെയ്‌നിങ്ങും പിന്തുണയും നല്‍കി ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സ്ത്രീകളും കുട്ടികളും പല വിധത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നുണ്ടെന്നും അവരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നും പ്രീമിയര്‍ ഡൊമിനിക് പെരോടെറ്റ് വ്യക്തമാക്കി.

ഓരോ വര്‍ഷവും 140000 ലധികം ഗാര്‍ഹിക പീഡന കേസുകളാണ് ന്യൂസൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ 9 ദിവസത്തില്‍ ഒരിക്കല്‍ പീഡനം മൂലം ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ട്.

ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട വെന്റി ബോയ്ഡ് പറയുന്നത് വീടുള്‍പ്പെടെ സുരക്ഷിതത്വം നല്‍കുന്ന പദ്ധതി തന്റെ ജീവിതത്തെ മാറ്റിമറിച്ചെന്നാണ്.

ഗാര്‍ഹിക പീഡനം മൂലം മാനസിക ശാരീരികമായി ആകെ തകര്‍ന്നു. തിരിച്ചുവരാന്‍ സഹായിച്ചത് ഈ പദ്ധതികളാണ്. പലരും തങ്ങള്‍ക്ക് പിന്തുണ കിട്ടില്ലെന്നും ആശ്രയമില്ലെന്നും ചിന്തിച്ചാണ് ഗാര്‍ഹിക പീഡനം സഹിച്ചു മുന്നോട്ട് പോകുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ സംരക്ഷണം ഇരയാകുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.

ന്യൂസൗത്ത് വെയില്‍സിലെ കുടിയേറ്റക്കാര്‍ക്കും പദ്ധതി ഉപകരിക്കും.

കുട്ടികളെ പീഡനത്തില്‍ നിന്ന് രക്ഷിക്കുക, സ്ത്രീകള്‍ക്ക് വീട് ഉള്‍പ്പെടെ നല്‍കി സുരക്ഷിതമാക്കുക. അവരുടെ ഭാവിക്കായി ജോലിയ്ക്കുള്ള ട്രെയ്‌നിങ്ങ് നല്‍കുക, വിദ്യാഭ്യാസം നല്‍കുക എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഇതിന് കീഴിലുള്ളത്. ദുര്‍ബലരായവരെ പരമാവധി സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ ഈ പദ്ധതി ഉപകരിക്കും. ഗാര്‍ഹിക പീഡനം കുറയ്ക്കാനും ഇതു സഹായകമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Other News in this category



4malayalees Recommends