റോമന്‍ സൂനഹദോസ്: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ തല ഒരുക്കങ്ങള്‍ ഉത്ഘാടനം ചെയ്തു .

റോമന്‍ സൂനഹദോസ്: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ തല ഒരുക്കങ്ങള്‍ ഉത്ഘാടനം ചെയ്തു  .
ബര്‍മിംഗ്ഹാം : 2023 ല്‍ റോമില്‍ നടക്കുന്ന പതിനാറാമത് മെത്രാന്മാരുടെ സൂനഹദോസിന് ഒരുക്കമായി ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാന പ്രകാരം സാര്‍വത്രിക തലത്തില്‍ ദൈവജനത്തെ മുഴുവന്‍ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താന്‍ ആവശ്യ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടക്കുന്ന സൂനഹദോസിന് ഒരുക്കമായുള്ള പ്രക്രിയയുടെ രൂപതാ തല ഉത്ഘാടനം നടന്നു . ബിര്‍മിംഗ്ഹാമില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉത്ഘാടനം നിര്‍വഹിച്ചത് . 'സൂനഹദോസ് സഭ' എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും നിത്യജീവനിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുക എന്നതാണ് . ഈ ഒന്നിച്ചുള്ള യാത്രയില്‍ എല്ലാവര്‍ക്കും കൂട്ടായ്മയും , പങ്കാളിത്തവും , ദൗത്യവുമുണ്ട് . ഈ പങ്കാളിത്തവും , ദൗത്യവും തിരിച്ചറിഞ്ഞ് ദൈവഹിതം നടപ്പാക്കുക എന്നതാണ് ഓരോരുത്തരുടെയും കടമയെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിപുലമായ രീതിയില്‍ ഒരുക്കങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഒക്ടോബര് പതിനേഴ് മുതല്‍ നാല് മാസത്തേക്ക് പരസ്പര സംഭാഷണത്തിനായും , കേള്‍വിക്കയും ,എല്ലാ വൈദികരെയും , സമര്‍പ്പിതരെയും ,വിശ്വാസികളെയും,എല്ലാ ക്രൈസ്തവ വിശ്വാസികളെയും , ഇതര മത വിശ്വാസികളെയും ,മറ്റെല്ലാവരെയും കേള്‍ക്കാനും , അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈ കാലഘട്ടത്തിലെ ദൗത്യത്തിന് നേതൃത്വം നല്‍കാനും ആണ് രൂപത ഉദ്ദേശിക്കുന്നത് . ഇതിനായി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട് .

Other News in this category4malayalees Recommends