പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല

പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല
പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഓര്‍മ്മപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ മുന്നറിയിപ്പ്.

പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

Other News in this category4malayalees Recommends